നന്മണ്ട: വേനലവധിയിലെ നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വേലിയേറ്റം സംഘാടകരുടെ മനസ്സിലും കുളിർമഴ ചൊരിയുന്നു. നന്മണ്ടയിലെ യുവജന അക്വാറ്റിക് ക്ലബ്ബാണ് പുതിയ തലമുറക്കും പഴയ തലമുറക്കും നീന്തൽ പരിശീലനം നൽകി വരുന്നത്. മൂന്നാം ക്ലാസ് വിദ്യാർഥി മുതൽ മുതിർന്നവർ വരെ ഇപ്പോൾ ഇവിടെ നീന്തൽ പഠനത്തിനായി എത്തുന്നു. എന്നും രാവിലെ ആറു മണി മുതൽ ഏഴു മണി വരെയാണ് പരിശീലനം. പതിനഞ്ച് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. എട്ടുവർഷമായി പരിശീലനം തുടരുന്നു. ഓരോ വർഷവും 600 ഓളം വിദ്യാർഥികൾ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലബ് സർട്ടിഫിക്കറ്റും നൽകുന്നു. നന്മണ്ട, ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, താമരശ്ശേരി, കാക്കൂർ, ചേളന്നൂർ എന്നീ പഞ്ചായത്തുകളിലുള്ളവരും പരിശീലനത്തിനായി എത്തുന്നു. കരിപ്പാല ഭാസ്കരൻ നായർ, മുഹമ്മദ് ഇക്ബാൽ, പി.കെ. രാജൻ അറപ്പീടിക, ചന്ദ്രൻ മടവൻ കണ്ടി, ജയൻ നന്മണ്ട, ഉണ്ണികൃഷ്ണൻ പുത്തഞ്ചേരി, സുധി, ഹരീന്ദ്രൻ, സുഹാസൻ, സഫറുദീൻ എന്നിവരാണ് പരിശീലകർ. ജില്ല ഭരണകൂടത്തിെൻറ സഹായധനം കിട്ടിയാൽ ഈ പരിശീലന കേന്ദ്രം കൂടുതൽ താരങ്ങളെ പരിശീലിപ്പിക്കാനുള്ള ഒരു ഇടമാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയും ഭാരവാഹികൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.