തണ്ണീർപന്തൽ: കേരള മാപ്പിള കലാ അക്കാദമി കടമേരി ചാപ്റ്ററും ഡാസിലേർസ് ക്ലബ് കല്ലരിയും സംയുക്തമായി സംഘടിപ്പിച്ച വടകര കൃഷ്ണദാസ്, കല്ലേരി മൊയ്തീൻ ഗുരുക്കൾ അനുസ്മരണ പരിപാടിയും ഇവരുടെ പേരിലുള്ള പുരസ്കാര സമർപ്പണവും നടത്തി. ഡോ. ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്തു. വടകര കൃഷ്ണദാസിനെ താജുദ്ദീൻ വടകരയും, ഡോ. ഭരതൻ കല്ലരി അനുസ്മരണ പ്രഭാഷണം നടത്തി. നസീർ കല്ലേരി അധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാദമി ജില്ല പ്രസിഡൻറ് എം.കെ. അഷ്റഫ്, കെ. മൊയ്തു വാണിമേൽ, കെ. അബൂബക്കർ, വി.ടി. ബാലൻ, എൻ.കെ. ഗോവിന്ദൻ, റസാക്ക് കല്ലരി, അശ്റഫ് കടമേരി, റഷീദ് കല്ലേരി, നാസർ മരുതിയാട്ട്, സി.സി. അശ്റഫ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സിയിൽ ഈ വർഷം എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. വടകര കൃഷ്ണദാസ് ആൻഡ് കല്ലേരി മൊയ്തീൻ ഗുരുക്കൾ പ്രഥമ പുരസ്കാരങ്ങൾ 1. മൊയ്തു(മാപ്പിള കവി), 2. തെയ്യുള്ളതിൽ കണ്ണൻ ഗുരുക്കൾ (നാടൻ കോൽക്കളി ആചാര്യൻ), 3. കെ. അബൂബക്കർ (മാപ്പിളപ്പാട്ട് ഗവേഷണം), 4 . ഫൈസൽ കൻമനം എന്ന അബൂ കെൻസ (മാപ്പിളപ്പാട്ട് രചന), 5 . ചന്ദ്രൻ ഗുരിക്കൾ (കോൽക്കളി പരിശീലകൻ), 6. നാസർ പറശ്ശിനിക്കടവ് (ഒപ്പന), 7. മജീദ് കടമേരി (കോൽക്കളി), 8. സൈതലവി പൂക്കൊളത്തൂർ (അറബനമുട്ട്), 9. കുഞ്ഞി ഇബ്രാഹിം (ദഫ് മുട്ട്), 10. സഹീർ വടകര (വട്ടപ്പാട്ട്), 11. രമേശൻ കല്ലേരി (യുവകവി), 12. സജീർ വിലാതപുരം(യുവഗായകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.