നന്മണ്ട: പ്രശസ്ത തറവാടായ കാരക്കുന്നത്ത് നാട്ടുകാർക്ക് വേറിട്ട അനുഭവമായി. 83 വയസ്സ് പിന്നിട്ട ഒന്നാം തലമുറയിലെ എം.കെ. മറിയവും അഞ്ചാം തലമുറയിലെ ഒന്നരവയസ്സുള്ള അമിൻ സാലിയും കുടുംബസംഗമത്തിലെ ശ്രദ്ധേയമായ താരങ്ങളായിരുന്നു. അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, ബിസിനസ് എക്സിക്യൂട്ടിവ് അംഗങ്ങൾ വരെയുള്ള കുടുംബക്കാർ ഒരു ചരടിൽ അണിനിരന്ന് സ്വാനുഭവങ്ങൾ വിവരിച്ച് സദസ്സിനെ പ്രൗഢമാക്കി. ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാദിഖ്, വി.പി. അബ്ദുൽ സലാം, എം.കെ. മൊയ്തീൻകോയ എന്നിവരടങ്ങിയ പ്രസീഡിയം സംഗമം നിയന്ത്രിച്ചു. ബഷീർ കുണ്ടായി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.