കാലിക്കറ്റ് ഓട്ടുകമ്പനി തുറക്കൽ; ചർച്ച പരാജയം

ഫറോക്ക്: അടച്ചുപൂട്ടിയ കാലിക്കറ്റ് ഒാട്ടുകമ്പനി തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച വീണ്ടും പരാജയം. തിങ്കളാഴ്ച രാവിലെ റീജനൽ ജോയൻറ് ലേബർ കമീഷണർ എം. സുനിലി​െൻറ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളും കമ്പനി മാനേജ്മ​െൻറ് പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. മേയ് 10 മുതൽ കമ്പനി ഭാഗികമായും 21 മുതൽ പൂർണമായ തോതിലും തുറന്നുപ്രവർത്തിക്കുകയെന്ന ധാരണയിലേക്ക് നീങ്ങിയെങ്കിലും കളിമണ്ണ് കിട്ടുന്ന മുറക്ക് എന്ന മാനേജ്മ​െൻറ് വാദം ശക്തമായതേടെ തീരുമാനമെടുക്കാതെ ഇരു വിഭാഗവും പിരിഞ്ഞു. ഇരുനൂറിൽപരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധാനം ചെയ്ത് എൻ. രത്നാകരൻ, ശശിധരൻ നാരങ്ങയിൽ, ഒ. ഭക്തവത്സലൻ, ദിനേശൻ, പി. അഹമ്മദ് കുട്ടി, പി. പീതാംബരൻ, പി. മോഹനൻ എന്നിവരും മാനേജ്മ​െൻറിനെ പ്രതിനിധാനം ചെയ്ത് പി. സക്കീർ, കെ. മുഹമ്മദ് സൽമാൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.