അവകാശ ബോധത്തേക്കാൾ പ്രധാനം ബാധ്യത നിർവഹണം ^ഡോ. കെ. മുഹമ്മദ് ബഷീർ

അവകാശ ബോധത്തേക്കാൾ പ്രധാനം ബാധ്യത നിർവഹണം -ഡോ. കെ. മുഹമ്മദ് ബഷീർ അവകാശ ബോധത്തേക്കാൾ പ്രധാനം ബാധ്യത നിർവഹണം -ഡോ. കെ. മുഹമ്മദ് ബഷീർ ഫറോക്ക്: വിദ്യാഭ്യാസ പ്രക്രിയയിലെ മുഖ്യഗുണഭോക്താക്കൾ വിദ്യാർഥികളാണെന്നും ഏറ്റവും ഫലപ്രദമായ സേവനം വിദ്യാർഥികളുടെ ക്ഷേമത്തിനും പുരോഗതിക്കും വിനിയോഗിക്കുന്നതിലായിരിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റും കൺസോർട്ട്യം ഓഫ് പ്രിൻസിപ്പൽസ് ഓഫ് എയ്ഡഡ് അറബിക് കോളജസും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന െറസിഡൻഷ്യൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാറൂഖ് കോളജിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. എൽസമ്മ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, റൗദത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ, മാനേജർ എൻ.കെ. മുഹമ്മദലി, േപ്രാഗ്രാം കോഒാഡിനേറ്റർ സീനിയർ സൂപ്രണ്ട് ഷറീന എന്നിവർ സംസാരിച്ചു. ATTN MUST WITH photo..NE ferok30.jpg ഫാറൂഖ് കോളജിൽ നടക്കുന്ന ശിൽപശാല 'േട്രയ്സ് 2018' കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.