മുതിർന്ന പൗരന്മാരെ ആദരിച്ചു

കോഴിക്കോട്: എരഞ്ഞിക്കൽ ഇൗസ്റ്റ് പ്രതീക്ഷ റെസിഡൻറ്സ് അസോസിയേഷൻ എട്ടാം വാർഷികോത്സവത്തി​െൻറ ഭാഗമായി 80 വയസ്സ് കഴിഞ്ഞ പൗരന്മാരെ കൗൺസിലർ കറ്റടത്ത് ഹാജറ ആദരിച്ചു. കെ.ടി. വാസുദേവൻ പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. കൂട്ടിക്കൽ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗായകൻ താജുദ്ദീൻ വടകര കലാപ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി. അസ്ഹർ അബ്ദുല്ല, ദിനേശ്കുമാർ, പ്രവീൺചന്ദ്ര, കെ.കെ. നസീം എന്നിവർ സംസാരിച്ചു. ബ്ലു വളണ്ടിയർമാർക്ക് മാർച്ച് നടത്തി കോഴിക്കോട്: എസ്.എം സ്ട്രീറ്റിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലൂ വളണ്ടിയർമാർ മിഠായിത്തെരുവിലേക്ക് മാർച്ച് നടത്തി. വ്യാപാരി വ്യവസായി യൂത്ത് ജില്ല കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്. മൂന്നു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്നായിരുന്നു എം.എൽ.എമാർ പറഞ്ഞത്. ഇത് പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. പൈതൃകമെന്ന പേരുപറഞ്ഞ് കോർപറേഷൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു കോട്ടയിൽ (പാലക്കാട്) ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. മുർത്തസ താമരശ്ശേരി, കെ. സേതുമാധവൻ, റാഷിദ് തങ്ങൾ, ജലീൽ വടകര, സാജിദ് പേരാമ്പ്ര, ധനീഷ് അരീക്കാട്, സിദ്ദീഖ് പൂവാട്ടുപറമ്പ്, റിയാസ് ഒാർക്കാേട്ടരി, റിയാസ് മുക്കം, ഷമീർ എടവലം, ബിനു കോടഞ്ചേരി, കലാഫ് ലിങ്ക്റോഡ്, കെ.വി.എം. കബീർ, ടി.ജെ. ഡെന്നിസൺ, കെ.പി. അബ്ദുൽറസാഖ്, ഗിരീഷ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ATTN GOOD DISPLAY FOR VYAAPARI MARCH...NE ct1 വാഹന ഗതാഗതം പുനഃസ്ഥാപിക്കണെമന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി യൂത്ത് കമ്മിറ്റി മിഠായിത്തെരുവിലേക്ക് മാർച്ച് നടത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.