കാർക്കശ്യത്തി​െൻറ ഗേറ്റ്​ കടന്ന്​ നീറ്റ്​ പരീക്ഷ; പ്രതീക്ഷയോടെ മടക്കം

കോഴിക്കോട്: ശസ്ത്രക്രിയ മുറിയിേലക്ക് കയറുന്ന രോഗിയെപോലെ ആഭരണമഴിച്ച്, ഇളംനിറത്തിലുള്ള വസ്ത്രമണിഞ്ഞ് 'ഭാവി േഡാക്ടർമാർ' നീറ്റ് പരീക്ഷ എഴുതി. മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ കോഴിക്കോട് മേഖലയിലെ 43 കേന്ദ്രങ്ങളിലായി 20,000ത്തിലേറെ വിദ്യാർഥികളാണ് ഹാജരായത്. 21,467 വിദ്യാർഥികളായിരുന്നു കോഴിക്കോട്ട് അപേക്ഷകരായുണ്ടായിരുന്നത്. ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂളിൽ ഡ്രസ്കോഡ് പാലിക്കുന്നതി​െൻറ ഭാഗമായി പത്തിലേറെ വിദ്യാർഥിനികളുടെ ചുരിദാറി​െൻറ കൈ മുറിച്ചതായ വിവാദം ഒഴിച്ചാൽ തികച്ചും 'സമാധാനപര'മായിരുന്നു പരീക്ഷ. മറ്റിടങ്ങളിലൊന്നും വസ്ത്രധാരണത്തി​െൻറ പേരിൽ വിദ്യാർഥികളെ അധികൃതർ വലച്ചില്ല. ഫിസിക്സ് ഒഴികെ പരീക്ഷയുടെ ചോദ്യങ്ങൾ ബുദ്ധിമുട്ടിച്ചതുമില്ല. 43 കേന്ദ്രങ്ങളിലും അതിരാവിലെ മുതൽ വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തിയിരുന്നു. 7.30 മുതൽ 8.30 വരെയും 8.30 മുതൽ 9.30 വരെയും രണ്ട് ബാച്ചുകളായായിരുന്നു പ്രവേശനം. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ക്ലാസ്മുറികളിേലക്ക് കടത്തിവിട്ടത്. ഹാൾടിക്കറ്റിലെ രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാക്ക് പുറമേ ഒരു ഫോേട്ടാ കൂടി കൈവശം വെക്കണെമന്ന നിർദേശം മറന്ന ചിലർ സമീപത്തെ സ്റ്റുഡിയോയിലേക്ക് ഓടി. ഞായറാഴ്ചയായതിനാൽ ചില കേന്ദ്രങ്ങൾക്ക് സമീപത്തെ സ്റ്റുഡിയോകൾക്ക് അവധിയായിരുന്നു. പിന്നീട് അടുത്ത പ്രദേശങ്ങളിൽ പോയി ഫോേട്ടായുെട പകർപ്പെടുത്താണ് വീണ്ടും കിതച്ചെത്തിയത്. എല്ലാ കേന്ദ്രങ്ങളുെടയും സമീപം പൊലീസ് സുരക്ഷയൊരുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. കടും കളർ പാടില്ലെന്നതിനാൽ റിസ്കെടുക്കാൻ വയ്യാത്ത മിടുക്കന്മാരും മിടുക്കികളും വെള്ള വസ്ത്രങ്ങൾ അണിഞ്ഞാണെത്തിയത്. ആഭരണമണിഞ്ഞെത്തിയവർക്ക് ഗേറ്റിൽ വെച്ച് അഴിക്കേണ്ടി വന്നു. ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽ സ്വർണവള ഊരാൻ പറ്റാതായതോടെ രക്ഷിതാക്കളുടെ വെപ്രാളത്തിനിടെ വിദ്യാർഥിനിയുടെ ൈക മുറിഞ്ഞു. നിർദേശങ്ങൾ പാലിക്കണമെന്ന് വീണ്ടും ഒാർമിപ്പിച്ച് ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷ നടത്തിപ്പുകാരായ സി.ബി.എസ്.ഇ അധികൃതർ എസ്.എം.എസ് അയച്ചിരുന്നു. എൻട്രൻസ് കോച്ചിങ് സ​െൻററുകളിലെ കാർക്കശ്യം അനുഭവിച്ച് വരുന്ന ഞങ്ങൾക്ക് ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മിക്ക കുട്ടികൾക്കും. പരീക്ഷ സമയമടക്കം ആറര മണിക്കൂർ വരെ കുട്ടികൾ പരീക്ഷ കേന്ദ്രത്തിൽ കഴിയേണ്ടിവന്നു. അൽപം വൈകി വന്നവരെയും ചില സ്കൂളുകാർ അകത്തുകയറ്റി. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ അധികൃതർ കുട്ടികൾക്കായി ഒരുക്കിയിരുന്നു. പരീക്ഷ തീരും വരെ രക്ഷിതാക്കൾ മേടച്ചൂടിലും സ​െൻററുകളുടെ ഗേറ്റിൽ നിന്ന് കണ്ണെത്തും ദൂരത്ത് തന്നെ നിന്നും ഇരുന്നും പരസ്പരം പരിചയപ്പെട്ടും സമയം ചെലവഴിച്ചു. ഒടുവിൽ പരീക്ഷ കഴിഞ്ഞ്, രക്ഷിതാക്കൾക്കൊപ്പം വൈദ്യശാസ്ത്ര പഠനപ്രതീക്ഷകളുമായി കുട്ടികൾ തിരിച്ചുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.