ആരോഗ്യ സുരക്ഷക്ക്​ ഒറ്റക്കെട്ടായി പ്രവർത്തിക്കണം ^മന്ത്രി ടി.പി. രാമകൃഷ്ണൻ

ആരോഗ്യ സുരക്ഷക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കണം -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: കേരളത്തി​െൻറ ആരോഗ്യമാതൃക നിലനിർത്താൻ പകർച്ചവ്യാധി നിർമാർജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മലമ്പനിനിവാരണ യോഗം ജില്ലതല ഔദ്യോഗിക പ്രഖ്യാപനവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ഭാഗമായി 2020ഓടെ മലമ്പനി നിവാരണം ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് നിയമതടസ്സമുണ്ടാകരുത്. ഒപ്പം ആരോഗ്യ പ്രവർത്തനങ്ങളിൽ രാഷ്ട്രീയകക്ഷി വിഭാഗീയതകൾക്കിടയില്ലാത്തവിധമുള്ള കൂട്ടായ്മ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി മെഡിസിൻ ജില്ല മേധാവി ഡോ.തോമസ് ബീന, ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ.ഇ. ബിജോയ്, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്. ഗോപകുമാർ, ഡി.എം.ഒ ഹോമിയോപ്പതി ഡോ.കവിത പുരുഷോത്തമൻ, ഡി.എം.ഒ ഡോ.ടി.കെ. മുഹമ്മദ്, ജില്ല ലേബർ ഓഫിസർ ബാബു കാനപ്പള്ളി, ഡോ. ആശാദേവി, ഡോ.ഭാസ്കര റാവു, എം.പി. സജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.