നിയമങ്ങൾ കാറ്റിൽ പറത്തി; തൊഴിലാളികളെ ​െകാലക്ക്​ കൊടുത്തു

കോഴിക്കോട്: റാംമോഹൻ റോഡിൽ െകട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു ജീവൻ പൊലിഞ്ഞതും ആറുപേർക്ക് പരിക്കേറ്റതും നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള നടപടിക്കൊടുവിൽ. കെട്ടിടം നിർമിക്കുേമ്പാൾ വേണ്ട സുരക്ഷ ഒരുക്കാത്തതാണ് തൊഴിലാളികളുടെ ജീവൻ അപഹരിച്ചത്. ഇവിടെ കെട്ടിട നിർമാണത്തിന് നഗരസഭ അനുമതി നൽകിയത് രണ്ടാഴ്ച മുമ്പാണ്. എന്നാൽ, ആറുമാസം മുേമ്പ പ്രവൃത്തി തുടങ്ങിയതായി സമീപത്തുള്ളവർ പറയുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് ഭൂമിക്കടിയിലെ പ്രവൃത്തി പൂർണമായി തീർക്കാനായിരുന്നു ഉദ്ദേശ്യം. അതുപ്രകാരം സുരക്ഷ ഉറപ്പാക്കാതെ രാവും പകലും ഇതരസംസ്ഥാനക്കാരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയിലാണ് ഇവിടെ നിന്ന് മണ്ണെടുത്തത്. സമീപത്തെ നാലുനിലകളുള്ള രണ്ടു കെട്ടിടത്തി​െൻറയും രണ്ടു നിലയുള്ള ഒരു കെട്ടിടത്തി​െൻറയും തൊട്ടടുത്തുനിന്നുവരെ ഇത്രയും ആഴത്തിൽ മണ്ണെടുത്തത് ഇൗ െകട്ടിടങ്ങൾക്കും ഭീഷണിയാണ്. മണ്ണ് ഇടിയുമെന്ന് ഉറപ്പായതിനാൽ തൊഴിലാളികൾ പിൻതിരിഞ്ഞ് നിന്നേപ്പാൾ സൈറ്റ് എൻജിനീയർ ഇടപെട്ട് നിർബന്ധിച്ച് ചളിയിൽ ജോലി ചെയ്യിക്കുകയായിരുന്നു. 'ഇന്ന് ജോലി ചെയ്തില്ലെങ്കിൽ നാളെ ജോലിയുണ്ടാവില്ല' എന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് മുഴുവനാളുകളും ജോലിക്കിറങ്ങിയത്. കെട്ടിടം നിർമിക്കുേമ്പാൾ സൈറ്റി​െൻറ പൂർണ വിവരവും കെട്ടിടത്തി​െൻറ രൂപരേഖ, പ്രവൃത്തി നടത്തുന്നവരുെട വിലാസം എന്നിവ ഉൾപ്പെടെ ബോർഡിൽ എഴുതിവെക്കണമെന്നാണ് ചട്ടം. എന്നാൽ, ഇെതാന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. സൈറ്റി​െൻറ ചുറ്റുപാടും ഷീറ്റുകൊണ്ട് മറച്ച് പ്രവൃത്തി നടത്തുകയായിരുന്നു. മണ്ണിടിഞ്ഞ് തൊഴിലാളികൾ കുടുങ്ങിയപ്പോൾ എൻജിനീയർ രക്ഷാപ്രവർത്തനത്തിന് കാത്തുനിൽക്കാതെ സ്ഥലം വിടുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരൻ ഗെയിറ്റ് അടച്ച് ആളുകൾ വരുന്നത് തടയാനും ശ്രമിച്ചു. സമീപത്തെ ട്രാവൽ ഉടമയാണ് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്. കെട്ടിട നിർമാണ പ്രവൃത്തി നടക്കുന്ന ൈസറ്റുകളിൽ തൊഴിലാളികൾക്ക് ഒരുവിധ സുരക്ഷയുമില്ലെന്ന് ഇതിനകം വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ, തൊഴിൽ വകുപ്പോ മറ്റു ഒൗദ്യോഗിക ഏജൻസികളോ മതിയായ പരിശോധന നടത്താത്തതാണ് നിയമലംഘനങ്ങളും അപകടങ്ങളും ആവർത്തിക്കാനിടയാക്കുന്നത്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കോംപ്ലക്സി​െൻറ നിർമാണത്തിനിടെ തൂൺ വീണും കാരപ്പറമ്പ്, തൊണ്ടയാട് എന്നിവിടങ്ങളിൽ ഫ്ലാറ്റ് നിർമാണത്തിനിടെ ഉയരത്തിൽനിന്ന് വീണും പന്തീരാങ്കാവിൽ മണ്ണിടിഞ്ഞും പത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇതിലൊന്നും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.