നിർമാണ പ്രവൃത്തിയിൽ നിയമ ലംഘനം: രണ്ടു കേസുകൾ രജിസ്​റ്റർ ചെയ്​തു

കോഴിക്കോട്: റാം േമാഹൻ റോഡിൽ അപകടമുണ്ടാക്കിയ കെട്ടിടത്തി​െൻറ നിർമാണ പ്രവൃത്തിയിൽ നിയമലംഘനം ബോധ്യപ്പെട്ടതായും സംഭവത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായും ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ദുരന്തനിവാരണ അതോറിറ്റിയും കസബ പൊലീസുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കാസർകോട് സ്വദേശി ആയിഷയുടെ പേരിലാണ് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് എന്നാണ് ലഭ്യമായ വിവരം. മഴപെയ്ത് മേൽമണ്ണ് പൂർണമായി കുതിർന്നത് വകവെക്കാതെ വലിയ ആഴത്തിൽ മണ്ണെടുത്ത സ്ഥലത്ത് ജോലിചെയ്യിപ്പിക്കുകയായിരുന്നു. ആഴത്തിൽ മണ്ണെടുത്തത് സമീപത്തെ െകട്ടിടങ്ങൾക്കുവെര ഭീഷണിയാണ്. നിർമാണവുമായി ബന്ധെപ്പട്ട് സുരക്ഷ മുൻകരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല. ഒരുവിധ സുരക്ഷയും തൊഴിലാളികൾക്കും ഏർപ്പെടുത്തിയിട്ടില്ല. നിർമാണ അനുമതി നൽകിയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചതായും കലക്ടർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.