​ െഎ.ടിക്ക്​ സമ്പൂർണ ജയം; കാലിടറിയത്​ കണക്കിൽ

കോഴിക്കോട്: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇൻഫർമേഷൻ ടെക്നോളജി (െഎ.ടി ) വിഷയത്തിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ജയം സ്വന്തമാക്കി. പതിവായി പിന്നിലാകുന്ന സോഷ്യൽ സയൻസിലും കണക്കിലും ജില്ലയിലെ വിദ്യാർഥികൾ കഴിഞ്ഞ വർഷെത്തക്കാൾ മികച്ച വിജയം നേടി. സോഷ്യൽ സയൻസിൽ 99.41 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 44806 പേരിൽ 44543ഉം ജയിച്ചു. കണക്കിൽ 98.41 ശതമാനമാണ് വിജയം. 490 പേർ കണക്കിനു മുന്നിൽ ഇടറിവീണു. കൂടുതൽ കുട്ടികളും തോറ്റത് കണക്കിലാണ്. ഒന്നാം ഭാഷ പേപ്പർ രണ്ടിൽ 99.93 ആണ് ജില്ലയിലെ വിജയശതമാനം. പേപ്പർ ഒന്നിൽ 99.88ഉം. ഇംഗ്ലീഷിൽ 128 പേർക്ക് കാലിടറി. 99.71 ശതമാനമാണ് വിജയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.