നിരാശ പ്രചരിപ്പിക്കുന്നത് സംഘ്പരിവാർ തന്ത്രം ^റഷീദലി ശിഹാബ് തങ്ങൾ

നിരാശ പ്രചരിപ്പിക്കുന്നത് സംഘ്പരിവാർ തന്ത്രം -റഷീദലി ശിഹാബ് തങ്ങൾ നിരാശ പ്രചരിപ്പിക്കുന്നത് സംഘ് പരിവാർ തന്ത്രം -റഷീദലി ശിഹാബ് തങ്ങൾ തണ്ണീർപന്തൽ: സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നിരാശ പടർത്തി യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്ന സംഘ്പരിവാർ നീക്കം തിരിച്ചറിഞ്ഞ് ഇത്തരം മാധ്യമങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്ന് വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. 'ചേർന്നുനിൽക്കാം, കാലത്തോട് സംവദിക്കാം'എന്ന പ്രമേയത്തിൽ ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് സ്നേഹമുദ്ര എളയടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹ്റൈൻ കെ.എം.സി.സിയുടെ ജീവകാരുണ്യ പദ്ധതികളായ പെൺകുട്ടിക്ക് 10 പവൻ സ്വർണം, ബിഹാറിൽ 20 കുഴൽക്കിണറിനുള്ള സഹായം, പൂർത്തികരിക്കാനാവാത്ത രണ്ട് വീടുകൾക്ക് ഒരോ ലക്ഷം, സി.എച്ച് സ​െൻറർ ഐ.സി ആംബുലൻസിലേക്ക് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു. ബഹ്റൈൻ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻറ് ജമാൽ കല്ലുമ്പുറം അധ്യക്ഷനായിരുന്നു. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സിവിൽ സർവിസ് റാങ്ക് കരസ്ഥമാക്കിയ ശഹീദ് തിരുവള്ളൂർ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ച രാജേഷ് കുനിയിൽ, മുനീർ വി. മംഗലാട്, ലോഗോ ആലേഖനം ചെയ്ത എം.എ. മുനീർ, മജീദ് കൊല്ലങ്കണ്ടി എന്നിവർക്ക് കെ.എം. ഷാജി എം.എൽ.എ ഉപഹാരം നൽകി. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി. അബ്ദുറഹിമാൻ, സി.കെ. സുബൈർ റഷീദ് വെങ്ങളം, പി.പി. റഷീദ്, എം.എ. കുഞ്ഞബ്ദുല്ല, നവാസ്, പി.എം.എ. ഹമീദ്, കെ.ഇ. ഇസ്മാഇൗൽ ജംബോ, ഇബ്രാഹിം മുറിച്ചാണ്ടി, ഹാരിസ് മുറിച്ചാണ്ടി, എം.പി. ഷാജഹാൻ, കെ.കെ. റിയാസ് തുടങ്ങിയവർ സംസാരിച്ചു. photo: thaneer1.jpg 'ചേർന്നുനിൽക്കാം, കാലത്തോട് സംവദിക്കാം പ്രമേയത്തിൽ ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് സ്നേഹമുദ്ര എളയടത്ത് വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.