'കുഷ്​ഠരോഗം വ്യാപിക്കുന്നത്​ ഗൗരവമായി കാണണം'

കോഴിക്കോട്: കുഷ്ഠരോഗം പോലുള്ള നിർമാർജനം ചെയ്യപ്പെട്ട രോഗങ്ങൾ ഭീതിതമായ രീതിയിൽ സംസ്ഥാനത്ത് വ്യാപിക്കുന്നത് ഗൗരവമായി കാണണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒാഫ് ഡെർമറ്റോളജിസ്റ്റ് (െഎ.എ.ഡി.വി.എൽ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ രോഗ വ്യാപനത്തിന് കാരണമാകുന്നതിനാൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുണ്ടാകണം. രോഗികളായ ചില ഇതരസംസ്ഥാന തൊഴിലാളികൾ രോഗം പൂർണമായും മാറാതെ ചികിത്സ അവസാനിപ്പിക്കുന്നതും രോഗ വ്യാപനത്തിന് കാരണമാകുന്നു. ഇതുസംബന്ധിച്ച് ശക്തമായ ബോധവത്കരണം ആവശ്യമാണ്. ജീവിതശൈലിയിൽ വന്ന മാറ്റത്തി​െൻറ ഭാഗമായി കൂടുതലായി ഉപയോഗിക്കുന്ന സുഗന്ധ ലേപനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തലമുടി കറുപ്പിക്കുന്ന വസ്തുക്കൾ തുടങ്ങിയവയിലൂടെ ഗുരുതരമായ ചർമ രോഗങ്ങൾ വ്യാപിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയാനും ഇത്തരം വസ്തുക്കളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചർമരോഗ രംഗത്ത് ഇന്നുള്ള പ്രതിസന്ധി ചർച്ചചെയ്യാൻ സംഘടനയുടെ സംസ്ഥാന സമ്മേളനം മേയ് നാല് മുതൽ ആറുവരെ റാവിസ് കടവിൽ നടക്കും. 500ൽപരം ചർമരോഗ വിഗദ്ധർ പെങ്കടുക്കും. സംസ്ഥാന പ്രസിഡൻറ് ഡോ. ടി. സലീം, മലബാർ ഡർമറ്റോളജി പ്രസിഡൻറ് ഡോ. എസ്. പ്രസന്നകുമാർ, ഒാർഗനൈസിങ് സെക്രട്ടറി ഡോ. എം. പ്രശാന്ത്, ഡോ. വാസു കാടാന്തോട്, ഡോ. രാഗേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.