തെങ്ങ് വീണ് വീട് തകർന്നു

കൊടുവള്ളി: ശക്തമായ കാറ്റിൽ തെങ്ങുകൾ വീണ് വീട് ഭാഗികമായി തകർന്നു. കിഴക്കോത്ത് മറിവിട്ടിൽതാഴം കൂയ്യടിയിൽ ശ്രീധരൻ നായരുടെ വീടിന് മുകളിലേക്കാണ് ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ സമീപത്തെ രണ്ട് തെങ്ങുകൾ വീണത്. വീടി​െൻറ മേൽക്കൂര ഉൾപ്പെടെയുള്ളവ തകർന്നു. അപകടം നടക്കുമ്പോൾ ശ്രീധരൻ നായരും കുടുംബവും വീട്ടിലില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കിഴക്കോത്ത് വില്ലേജ് ഓഫിസർക്ക് പരാതി നൽകി. കായിക മത്സരം കൊടുവള്ളി: മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കായികം -2018 മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ നൗഷാദ് പന്നൂര് അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂർ, ടി. മൊയ്തീൻകോയ, റഫീഖ് കൂടത്തായി, കെ.കെ. ജബ്ബാർ, സി.കെ. റസാഖ് , മിഹ്ജഹ് നരിക്കുനി, പി. അനീസ്, ഷമീർ മോയത്ത്, അനീസ് മടവൂർ, ഷംസീർ എടവലത്ത്, മുജീബ് ആവിലോറ, ജാഫർ കിഴക്കോത്ത് എന്നിവർ സംസാരിച്ചു. മേയ് മൂന്നിന് ഷട്ടിൽ മത്സരം കോളിക്കലിലും അഞ്ചിന് ഫുട്ബാൾ കൊടുവള്ളിയിലും ആറിന് വോളിബാൾ ഓമശ്ശേരിയിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.