ഡോ. തോമസ് ഐസക് ബാങ്ക് സന്ദര്‍ശിച്ചു

കൊടിയത്തൂർ: കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കി‍​െൻറ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. പെട്രോള്‍പമ്പും ഭാരത്ഗ്യാസ് ഏജന്‍സിയും തുടങ്ങി കൂള്‍ബാര്‍ വരെയുള്ള 18ഒാളം സംരംഭങ്ങള്‍ നേരിട്ട് നടത്തുന്ന കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കി‍​െൻറ കാര്‍ഷികാനുബന്ധ മേഖലയിലെ പുതിയ സംരംഭമായ സുരക്ഷിത 2030‍​െൻറ വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. എരഞ്ഞിമാവിലെ ബാങ്ക് ഹെഡ്ഓഫിസ് സന്ദർശനശേഷം ബാങ്കിനു കീഴിലുള്ള കര്‍ഷക സേവനകേന്ദ്രം, നാച്ചുറല്‍ വെളിച്ചെണ്ണ ഫാക്ടറി, ജൈവ പച്ചക്കറിത്തോട്ടം, നെല്‍കൃഷി നടത്തുന്ന ചെറുവാടി പുഞ്ചപ്പാടം എന്നിവയും സന്ദര്‍ശിച്ചു. നാളികേര കര്‍ഷകരെ സഹായിക്കാൻ ബാങ്ക് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാറി‍​െൻറ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്. ബാങ്ക് ഡയറക്ടര്‍മാരായ നാസര്‍ കൊളായി, പി. ഷിനോ, എ.സി. നിസാര്‍ബാബു, സന്തോഷ് സെബാസ്റ്റ്യന്‍, അഹമ്മദ്കുട്ടി പാറക്കല്‍, സെക്രട്ടറി കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മന്ത്രിയെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.