ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻറർ ഐ.പി ബ്ലോക്ക്: ഇന്ന് നാടിന് സമർപ്പിക്കും

മുക്കം: 52 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ സി. മോയിൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ഉന്നത വിജയികൾക്ക് സ്വീകരണം നരിക്കുനി: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പ്രതിഭകൾക്ക് ഒ.എം.ഡബ്ല്യു.ടി വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം സംഘടിപ്പിച്ചു. കോയമ്പത്തൂർ ഗവൺമ​െൻറ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ പി.പി. മുഹമ്മദ് ഇർഫാൻ, കോമേഴ്സിൽ എം.എഫിൽ നേടിയ ഒ.പി. അബ്്ദുൽ വാഹിദ്, കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ബി.ടെക് നേടിയ ഹിഷാം അലി റഹ്മാൻ, സോഷ്യോളജിയിൽ നെറ്റ് കരസ്ഥമാക്കിയ എം.പി. വൈശാഖ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. എം.സി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.പി മുഹമ്മദ്, വി.കെ ഗോപാലൻ, ഫസൽ മുഹമ്മദ്, പി. ശശീന്ദ്രൻ, കെ.പി േപ്രംകുമാർ, സുനിൽ കുമാർ കട്ടാടശ്ശേരി, പി.സി മുഹമ്മദ്, കെ.പി അബ്ദുല്ല, പി.പി ഹമീദ്, കെ. രാമനാഥൻ, വി.കെ റഷീദ് എന്നിവർ സംസാരിച്ചു. എം.സി യൂസുഫ് സ്വാഗതവും പി.പി ഹബീബ് നന്ദിയും പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വ വാർഷികം നരിക്കുനി: സി.പി.എം കക്കോടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒഞ്ചിയം രക്തസാക്ഷിത്വത്തി​െൻറ 70ാം വാർഷികം ആചരിച്ചു. റെഡ് വളൻറിയർ റാലിക്കു ശേഷം നരിക്കുനിയിൽ ചേർന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കക്കോടി ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ, ജില്ല കമ്മിറ്റി അംഗം കെ. ചന്ദ്രൻ, എൻ. രാജേഷ്, പി. കോരപ്പൻ, വി.സി. ഷനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.