പരിവാറിനു കീഴിൽ സ്മൈൽ പ്രോജക്ടിനു തുടക്കം

കോഴിക്കോട്: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാറി'​െൻറ ജില്ല സംഗമം വെള്ളിമാടുകുന്ന് ജെ.ഡി.ടിയിൽ നടന്നു. പരിവാർ സംസ്ഥാന പ്രസിഡൻറ് ഫിലിപ് സൈമൺ ഉദ്ഘാടനം ചെയ്തു. പരിവാറി​െൻറ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ, മരുന്ന്, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള സ്മൈൽ പ്രോജക്ട് സബ് ജഡ്ജി എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. സെൽഫ് അഡ്വകസി ഫോറം ഓഫ് ഇന്ത്യ (സഫി) സി.ഇ.ഒ വിജയകാന്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷിക്കാർ സമൂഹത്തിലനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ചർച്ച നടത്തുകയും സർക്കാറിലേക്ക് സമർപ്പിക്കാനുള്ള പദ്ധതി രൂപരേഖ തയാറാക്കുകയും ചെയ്തു. പരിവാർ ജില്ല പ്രസിഡൻറ് പ്രഫ. കെ. കോയട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഡി ഫ്രാൻസിസ്, ബെന്നി അബ്രഹാം, ബാലൻ കാട്ടുങ്ങൽ, എം.പി കരുണാകരൻ, സുധാകർ പിള്ള, കെ. വിശ്വനാഥൻ, മൂസ നരിക്കുനി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി തെക്കയിൽ രാജൻ, ട്രഷറർ എം.പി ഉണ്ണി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി. സിക്കന്ദർ സ്വാഗതവും മൂസ നരിക്കുനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.