കോഴിക്കോട്: നാലു ദിവസമായി മാത്തോട്ടത്ത് നടന്നുവന്നിരുന്ന 'സ്ക്വാഷ്' ഫുഡ് ഫെസ്റ്റിവല്‍ സമാപിച്ചു. അഖിലേന്ത്യ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 26ാം റാങ്ക് നേടിയ ബേപ്പൂര്‍ സ്വദേശി അഞ്ജലി സുരേന്ദ്രനാഥിന് ഫുഡ് ഫെസ്റ്റിവലില്‍ പൗരസ്വീകരണം നല്‍കി. ചെയര്‍മാന്‍ എ.വി. റഷീദലിയുടെ അധ്യക്ഷതയില്‍ സമാപന സമ്മേളനം അഞ്ജലി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്ക്വാഷിെൻറ ഉപഹാരം മുന്‍ സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ നല്‍കി. പാചകമത്സരവിജയികളായ ബുഷ്റ പയ്യാനക്കല്‍, ജാസ്മിന്‍ അരക്കിണര്‍, ഫെബിന മന്‍സൂര്‍ എന്നിവര്‍ക്ക് കൗണ്‍സിലര്‍ സയ്യിദ് മുഹമ്മദ് ഷമീലും പുഡിങ് വിജയികളായ റംല ഈസ സിവിൽ സ്റ്റേഷന്‍, ബുഷ്റ പയ്യാനക്കല്‍, ലിന്‍ഷ അരക്കിണര്‍, ഫാസില അരക്കിണര്‍ എന്നിവര്‍ക്ക് കൗണ്‍സിലര്‍ നമ്പിടി നാരായണനും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെന്നൈ മലയാളി അസോസിയേഷന്‍ നടത്തിയ 'ഐമ വോയ്സ്' സംഗീതമത്സരത്തില്‍ വിജയിയായ അമല്‍ സി. അജിത്തിന് സ്ക്വാഷ് പ്രസിഡൻറ് സുഭാഷ് ചന്ദ്രബോസ്, ഗായകന്‍ നയന്‍ ജെ. ഷാ എന്നിവര്‍ ഉപഹാരം നല്‍കി. ജനറല്‍ കണ്‍വീനര്‍ ഇ. സാദിഖലി സ്വാഗതവും കെ. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.