പീഡാനുഭവ സ്മരണയിൽ ദു:ഖവെള്ളി

പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി മാനന്തവാടി: കാൽവരി മലയിലേക്കുള്ള യേശുവി​െൻറ യാത്രയും കുരിശുമരണവും അനുസ്മരിച്ച് കുരിശുമല കയറിയും ഉപവാസം അനുഷ്ഠിച്ചും വിശ്വാസ സമൂഹം ദുഃഖവെള്ളി ആചരിച്ചു. ജില്ലയിലെ ദേവാലയങ്ങളിലെല്ലാം രാവിലെ മുതൽ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് യേശുദേവ‍​െൻറ പീഡാനുഭവ സ്മരണകളുണർത്തി കുരിശുമേന്തി മല കയറി. കയ്പ്നീർ കുടിച്ചും ഒരുനേരം മാത്രം ഭക്ഷണം കഴിച്ചും ഉപവസിച്ചു. ശനിയാഴ്ചയും പ്രാർഥനയിൽ മുഴുകി പാതിരാത്രിയിൽ യേശുദേവ‍​െൻറ ഉയിർത്തെഴുന്നേൽപിനെ അനുസ്മരിച്ച് പാതിരാ കുർബാനകൾ നടക്കും. ഇതോടെ അമ്പത് നോമ്പിനും വിശുദ്ധ വാരാചരണത്തിനും പരിസമാപ്തിയാകും. കണിയാരം കത്തീഡ്രൽ പള്ളിയിൽ നടന്ന ദുഃഖവെള്ളി ദിനാചരണ ചടങ്ങുകൾക്ക് ബിഷപ് മാർ ജോസ് പൊരുന്നേടം നേതൃത്വം നൽകി. തുടർന്ന് പാലാകുളികുന്നിലേക്ക് കുരിശി​െൻറ വഴി നടത്തി. ആറാട്ടുതറ സ​െൻറ് തോമസ് പള്ളിയിൽ വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ നേതൃത്വം നൽകി. കണ്ണിവയലിലേക്ക് കുരിശി​െൻറ വഴിയും നടത്തി. തൃശ്ശിലേരി സ​െൻറ് ജോർജ് ദേവാലയത്തിൽ ഫാ. പോൾ എടയകൊണ്ടാട്ട് നേതൃത്വം നൽകി. ഒഴുക്കൻമൂല സ​െൻറ് തോമസ് ദേവാലയത്തിൽ ഫാ. വിൻസ​െൻറ് താമരശ്ശേരിയും മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടും നേതൃത്വം നൽകി. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ദുഃഖവെള്ളി സന്ദേശം നൽകി. FRIWDL8 തൃക്കൈപ്പറ്റ സ​െൻറ് ജോൺ പോൾ രണ്ടാമൻ ചർച്ചിലെ വിശ്വാസികൾ വികാരി ജോണി മലയിലി​െൻറ നേതൃത്വത്തിൽ കുരിശുമലയിലേക്ക് നടത്തിയ കുരിശുമല യാത്ര FRIWDL9 നടവയൽ ഹോളിക്രോസ് ഫൊേറാന ദേവാലയത്തിൽനിന്നു നെയ്ക്കുപ്പ തെരേസാ മൗണ്ടിലേക്ക് നടത്തിയ കുരിശി​െൻറ വഴി FRIWDL11 തൃശ്ശിലേരി സ​െൻറ് ജോർജ് പള്ളിയിൽ നടന്ന കുരിശി​െൻറ വഴി ------------------------------------------------------------------------- വയനാടൻ ചുരത്തിൽ 'കുരിശി​െൻറ വഴിയാത്ര' വൈത്തിരി: ദുഃഖ വെള്ളിയാഴ്ചയോടനുബന്ധിച്ചു നൂറുകണക്കിന് ക്രിസ്തുമത വിശ്വാസികൾ അടിവാരം മുതൽ ലക്കിടി വരെ കുരിശു ചുമന്ന് 'കുരിശി​െൻറ വഴിയാത്ര' നടത്തി. രാവിലെ ഒമ്പതിന് അടിവാരത്തുനിന്ന് ആരംഭിച്ച മലകയറ്റം ചുരം റോഡ് താണ്ടി ഉച്ചക്ക് രണ്ടു മണിയോടെ ലക്കിടി മൗണ്ട് സിനായി കാത്തലിക് ചർച്ചിൽ എത്തിച്ചേർന്നു. അടിവാരത്ത് പി.ജെ. ആൻറണി (ഡിവൈൻ) പ്രാരംഭ സന്ദേശവും റവ. ഫാ. ഇമ്മാനുവൽ പൊൻപാറ പീഡാനുഭവ സന്ദേശവും നൽകി. ജോസഫ് അഗസ്റ്റിൻ ജോബി ഇലഞ്ഞിക്കൽ, ജോസ് ചിലമ്പിൽ, പി.എഫ്. രാജു, തോമസ് ജോസഫ്, തങ്കച്ചൻ താഴത്തുപറമ്പിൽ, സന്തോഷ് മുണ്ടാന്തടം, ദേവസ്യ മൈെലള്ളാംപാറ, സിസ്റ്റർ ജീന എന്നിവർ നേതൃത്വം നൽകി. FRIWDL13 വയനാട് ചുരത്തിൽ നടന്ന കുരിശി​െൻറ വഴിയാത്ര കമ്പമലയിലേക്ക് കുരിശി​െൻറ വഴിയാത്ര മാനന്തവാടി: യേശുദേവനെ കുരിശിലേറ്റിയതി​െൻറ ഓർമ പുതുക്കി പിലാക്കാവ് സ​െൻറ് ജോസഫ് ദേവാലയത്തി​െൻറ നേതൃത്വത്തിൽ 61ാം തവണയും കമ്പമലയിലേക്ക് കുരിശുമലയാത്ര നടത്തി. രാവിലെ 8.30ന്വികാരി ഫാ. ജയ്മോൻ അകശാലയിലാ‍​െൻറ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ചു. ദുഃഖവെള്ളി സന്ദേശത്തിനുശേഷം 12.30ഓടെ മലയിറങ്ങി അടി വാരത്ത് ഏർപ്പെടുത്തിയ നേർച്ചഭക്ഷണം കഴിച്ചാണ് ഭക്തർ മടങ്ങിയത്. യാത്രയിൽ നൂറു കണക്കിന് ആളുകളാണ് പങ്കാളികളായത്. ജോസി പിലാക്കാവ് നേതൃത്വം നൽകി. FRIWDL14 പിലാക്കാവ് സ​െൻറ് ജോസഫ്സ് ദേവാലയത്തി​െൻറ നേതൃത്വത്തിൽ കമ്പമലയിലേക്ക് നടത്തിയ 61ാമത് കുരിശി​െൻറ വഴി ------------------------------------------------------------------------- തൊഴിലുറപ്പ് മേഖലയില്‍ വേറിട്ട പ്രവര്‍ത്തനവുമായി വാരാമ്പറ്റയിലെ തൊഴിലാളികള്‍ വെള്ളമുണ്ട: തൊഴിലുറപ്പ് മേഖലയിലെ ആസ്തി വികസനത്തിന് നേരിട്ട് പങ്കെടുത്ത് വാരാമ്പറ്റയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മാതൃകയായി. കാട് വെട്ടൽ, തോട് കീറൽ തുടങ്ങിയ പ്രവൃത്തികളല്ലാതെ വികസന പദ്ധതികൾ തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്ത് നടത്തുകയാണ് വെള്ളമുണ്ട പഞ്ചായത്തിൽ. ഇത്തരത്തിൽ എടുക്കുന്ന പ്രവൃത്തിയുടെ എല്ലാകാര്യങ്ങളും നോക്കുന്നതും തൊഴിലാളികളായിരിക്കും. ഇതി​െൻറ ഭാഗമായി നാലു ലക്ഷം െചലവിൽ 19ാം വാര്‍ഡിലെ അത്തിക്കാംവയല്‍ നടപ്പാതയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. വിദഗ്ധ തൊഴിലാളികളുള്‍പ്പെടെ 40 പേരാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ജോലിയില്‍ പങ്കെടുക്കുന്നത്. 115 മീറ്റര്‍ കോണ്‍ക്രീറ്റിനാവശ്യമായ നിര്‍മാണ വസ്തുക്കള്‍ മാത്രമാണ് പുറമെനിന്ന് എത്തിക്കുന്നത്. പഞ്ചായത്തില്‍ 190 പ്രവൃത്തികളിലായി 1,12,000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നാലു കോടി രൂപയാണ് ഈ വര്‍ഷം െചലവഴിച്ചത്.156 തൊഴിലാളികള്‍ ഇതിനോടകം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി. താല്‍ക്കാലിക തടയണകള്‍ക്ക് പകരം സ്ഥിരം കുളങ്ങള്‍ കുഴിച്ചാണ് ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നത്. തൊഴിലുറപ്പ് മേഖലയില്‍ പതിവ് രീതിക്ക് മാറ്റം വരുത്തിക്കൊണ്ട് ആസ്തി വികസനത്തിന് മുന്‍തൂക്കം നല്‍കാന്‍ സര്‍ക്കാര്‍ നിർദേശമുയര്‍ന്നതോടെ വെള്ളമുണ്ടയില്‍ ഒരു കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. റോഡ് കോണ്‍ക്രീറ്റ്, െഡ്രയ്നേജ് നിര്‍മാണം തുടങ്ങിയ ആസ്തി നിര്‍മാണ പ്രവൃത്തികളാണ് പഞ്ചായത്തില്‍ ലക്ഷ്യമിട്ടത്. റോഡ് നിര്‍മാണം മുൻ മെംബർ ടി.കെ. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. FRIWDL5 കോൺക്രീറ്റ് റോഡ് നിർമാണ പ്രവൃത്തി ടി.കെ. മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു ആത്മീയ സദസ്സും പ്രമേയ പ്രഭാഷണവും കൽപറ്റ: 'പൈതൃകത്തിലേക്ക് വിജയത്തിലേക്ക്' എന്ന പ്രമേയവുമായി ഏപ്രിൽ 20ന് പനമരത്ത് നടക്കുന്ന സമസ്ത ജില്ല സമ്മേളനത്തി​െൻറ ഭാഗമായി സമസ്ത വൈത്തിരി താലൂക്ക് ജംഇയ്യതുൽ ഉലമ ഏപ്രിൽ ഒന്നിന് വൈകുന്നേരം ഏഴിന് കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ ആത്മീയ സദസ്സും പ്രമേയ പ്രഭാഷണവും സംഘടിപ്പിക്കും. സംഗമം സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മുജീബ് ഫൈസി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.