പനമരം ഭരണസമിതിക്കെതിരെ യു.ഡി.എഫ് ധർണ

പനമരം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറി​െൻറ ആജ്ഞക്കനുസരിച്ച് തുള്ളുന്ന പാവകളായി പനമരത്തെ ഭരണകക്ഷി അംഗങ്ങൾ മാറിയതോടെ ഭരണം താളംതെറ്റിയതായി ജയലക്ഷ്മി പറഞ്ഞു. ബെന്നി അരിഞ്ചേർമല, പി.ജെ. ബേബി, എം.സി. സെബാസ്റ്റ്യൻ, കെ.ജെ. പൈലി, പി. ഇബ്രാഹിം, അബ്ദുൾ ഗഫൂർ കാട്ടി, സിനോ പാറക്കാല, പി.ജി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. TUEWDL17 പനമരം ഗ്രാമപഞ്ചായത്ത് ഒാഫിസ് ധർണ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു യാക്കോബായ സുറിയാനി പള്ളികളിൽ പെസഹ കുർബാന മീനങ്ങാടി: യാക്കോബായ സുറിയാനി പള്ളികളിൽ ബുധനാഴ്ച വൈകീട്ട് പെസഹ കുർബാന നടക്കും. വ്യാഴാഴ്ച രണ്ടു മണിക്ക് മീനങ്ങാടി സ​െൻറ് പീറ്റേഴ്സ് സ​െൻറ് പോൾസ് കത്തീഡ്രലിൽ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളി കാർപ്പോസ് മെത്രാപ്പോലീത്ത കാൽകഴുകൽ ശുശ്രൂഷ നടത്തും. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം കൽപറ്റ: കേന്ദ്രീയ സൈനിക് ബോർഡി​െൻറ പെന്യൂറി ഗ്രാൻറ് വാങ്ങുന്നവരിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ ബാങ്ക് പാസ് ബുക്കി​െൻറയും ആധാർ കാർഡി​െൻറയും പകർപ്പ് ജില്ല സൈനിക ക്ഷേമ ഓഫിസിൽനിന്ന് സാക്ഷ്യപ്പെടുത്തി www.ksb.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി മാർച്ച് 31നകം സമർപ്പിക്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 9495999692. ബ്ലോക്കുതല സ്പോർട്സ് മീറ്റ് കൽപറ്റ: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ബ്ലോക്കുതല സ്പോർട്സ് മീറ്റ് നടത്തി. കെ.ബി.സി.ടി ക്ലബിൽ നടന്ന ഷട്ട്ൽ ബാഡ്മിൻറൺ മത്സരത്തിൽ കെ.ബി.സി.ടിയിലെ ടി.എ. ആശിഖ്, കെ.എ. ജഷീബ് എന്നിവർ വിജയികളായി. വോളിബാൾ മത്സരത്തിൽ ഗ്രാമോദയം ക്ലബ് ആൻഡ് ലൈബ്രറിയും വടംവലിയിൽ കെ.ബി.സി.ടിയും ചാമ്പ്യന്മാരായി. കൊളവയൽ യങ് മെൻസ് ക്ലബിൽ നടന്ന സമാപന സമ്മേളനം കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ.ബി.സി.ടി ക്ലബ് പ്രസിഡൻറ് എം. സുമേഷ് അധ്യക്ഷത വഹിച്ചു. ടി. കെ. മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു. ബാബുരാജ്, വിജയ് ആൻറണി, എ.പി. റാഫി, ഷാനിസ് ബാബു, ആംസ്േട്രാങ്, പി. ഫിറോസ്, സഫ്ദർ അലി, എ. സന്ധ്യ എന്നിവർ സംസാരിച്ചു. ഡിഗ്രി കോഴ്സ്: അപേക്ഷ ക്ഷണിച്ചു കൽപറ്റ: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂർ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരൽ െട്രയിനിങ് ആൻഡ് ഡിസൈൻ സ​െൻററിൽ മൂന്നു വർഷത്തെ ഫാഷൻ ഡിസൈനിങ് ഡിഗ്രി കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ: 9746394616, 04602226110. കർഷക ക്ഷേമനിധി അംശദായ ശേഖരണ ക്യാമ്പ് കൽപറ്റ: 2018-19 സാമ്പത്തിക വർഷത്തെ കർഷക തൊഴിലാളി ക്ഷേമനിധി അംശദായ ശേഖരണം, രജിസ്േട്രഷൻ എന്നിവ നടത്തുന്നതിന് ബോർഡി​െൻറ ജില്ല ഡിവിഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ ക്യാമ്പ് നടത്തും. ഏപ്രിൽ 10ന് ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകാർക്ക് ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിലും 13ന് നെന്മേനി, ചീരാൽ വില്ലേജുകാർക്ക് നെന്മേനി പഞ്ചായത്ത് ഹാളിലും 17ന് പുൽപള്ളി വില്ലേജുകാർക്ക് പുൽപള്ളി പഞ്ചായത്ത് ഹാളിലും 19ന് മാനന്തവാടി, പയ്യമ്പള്ളി വില്ലേജുകാർക്ക് മാനന്തവാടി പഞ്ചായത്ത് ഹാളിലും 21ന് അമ്പലവയൽ, തോമാട്ടുചാൽ വില്ലേജുകാർക്ക് അമ്പലവയൽ പഞ്ചായത്ത് ഹാളിലും 24ന് തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകാർക്ക് തിരുനെല്ലി പഞ്ചായത്ത് ഹാളിലും 26ന് പൂതാടി, നടവയൽ വില്ലേജുകാർക്ക് പൂതാടി പഞ്ചായത്ത് ഹാളിലും 28ന് നൂൽപുഴ വില്ലേജുകാർക്ക് നായ്ക്കട്ടി കുടുംബശ്രീ ഹാളിലുമാണ് ക്യാമ്പ് നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.