മലബാറിലെ ആദ്യ നെല്ല് മ്യൂസിയം തുറന്നു

തേഞ്ഞിപ്പലം: മലബാറിലെ ആദ്യ നെല്ല് മ്യൂസിയം കാലിക്കറ്റ് സര്‍വകലാശാലയുടെ മലപ്പുറം പടിഞ്ഞാറ്റുംമുറി ബി.എഡ് കേന്ദ്രത്തില്‍ തുടങ്ങി. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി കൃഷിഭവന്‍ നല്‍കിയ ഒരുലക്ഷം രൂപയുടെ സാമ്പത്തികസഹായത്തോടെയാണ് മലബാറിലെ ആദ്യ നെല്ല് മ്യൂസിയം ബി.എഡ് കേന്ദ്രത്തില്‍ ഒരുങ്ങിയത്. ആര്യന്‍, ചെന്നെല്ല്, ചെമ്പാവ്, മുണ്ടകന്‍, കുറുക, കൊളപ്പാല, ബ്ലാക്ക് സുഗന്ധം, ജ്യോതി, കൂട്ടുമുണ്ട, ചോതി, ബസുമതി, തുളസി, നസര്‍ബാത്, തവളക്കണ്ണന്‍, കാക്കശാലി, ബ്ലാക്ക് ജീരക, ത്രിവേണി, രക്തശാലി, നവര, അന്നപൂര്‍ണ, ഉമ, കാഞ്ചന, പി.എന്‍.ആര്‍, വെള്ളനവര തുടങ്ങിയ വിത്തിനങ്ങള്‍ ഉള്‍പ്പെടുന്നു. കേരളീയ കാര്‍ഷികസംസ്‌കാരത്തി​െൻറ ശേഷിപ്പുകളായ ഏത്തകൊട്ട, കലപ്പ, ഉറി, കുന്താണി, വെള്ളിക്കോല്‍ തുടങ്ങി പുതിയ തലമുറക്ക് പരിചിതമല്ലാത്ത അപൂര്‍വ ശേഖരം ഉള്‍പ്പെട്ട പൈതൃകകലവറയും ബി.എഡ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധതരം ശിലകള്‍, വേര് ശില്‍പങ്ങള്‍ എന്നിവയുടെ ശേഖരവും നിലവില്‍ പ്രദര്‍ശനത്തിനുണ്ട്. ചടങ്ങില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി അധ്യക്ഷത വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസര്‍ പി. രംജിത, ജില്ലപഞ്ചായത്ത് അംഗം ഡി.കെ. റഷീദലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിക്കോട്ടില്‍ സഹീദ, എന്‍.കെ. അസ്‌കറലി, ഇ.സി. ഹംസ, വി.കെ. സഫിയ, കെ.കെ. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഗോപാലന്‍ മങ്കട സ്വാഗതവും കോളജ് യൂനിയന്‍ ചെയര്‍മാന്‍ എന്‍. സല്‍മാന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.