തൊഴിലാളി വർഗം തീവ്രപ്രക്ഷോഭത്തിന്​ ഒരുങ്ങണം ^സി.​െഎ.ടി.യു

തൊഴിലാളി വർഗം തീവ്രപ്രക്ഷോഭത്തിന് ഒരുങ്ങണം -സി.െഎ.ടി.യു കോഴിക്കോട്: സ്ഥിരം തൊഴിൽ വ്യവസ്ഥയടക്കം കേന്ദ്രസർക്കാർ ഇല്ലാതാക്കിയ സാഹചര്യത്തിൽ രാജ്യത്തെ തൊഴിലാളിവർഗം തീവപ്രക്ഷോഭത്തിന് തയാറാവണമെന്ന് സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ. ജനറൽ സെക്രട്ടറി തപൻസെൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കർഷകസമരങ്ങളോട് ചേർന്ന് രാജ്യത്തെ തൊഴിലാളി സംഘടനകളും യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രദീപ് ബിശ്വാസ്, രമേശ്, കൃഷ്ണൻ, ജി. കുമാർ, കെ.എൻ. ഗോപിനാഥ്, രാജീവൻ, തത്കര, സോമനാഥ് ഭട്ടാചാര്യ, ശന്തൻ ചൗധരി, ഗൗതം, പ്രകാശ് തുടങ്ങി 32 പേർ പെങ്കടുത്തു. ഇന്നും ചർച്ച തുടരും. പട്ടികജാതി-വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവുവരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹരജി നൽകണമെന്ന് ജനറൽ കൗൺസിൽ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കോടതി നടപടിയോട് യഥാവിധി വിയോജിപ്പ് പ്രകടിപ്പിക്കാതിരുന്ന സർക്കാർ അഭിഭാഷക​െൻറ നടപടി ദൗർഭാഗ്യകരമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മീനാക്ഷി സുന്ദരം അവതരിപ്പിച്ച പ്രമേയം മാലതി ചിറ്റിബാബു പിന്താങ്ങി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ പൊലീസ് അതിക്രമത്തെ അപലപിക്കുന്ന പ്രമേയം ഉഷ റാണി അവതരിപ്പിച്ചു. ജെ.എൻ.യുവിൽ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ലൈംഗികപീഡന ആരോപണ വിധേയനായ പ്രഫസർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കെ.കെ. ദിവാകരനാണ് പ്രമേയത്തെ പിന്താങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.