എം.ജി.എസ്.​ സുഖം പ്രാപിക്കുന്നു​

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ചരിത്രകാരൻ പ്രഫ. എം.ജി.എസ്. നാരായണൻ സുഖം പ്രാപിക്കുന്നു. ബേബി മെമ്മോറിയൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്ന അദ്ദേഹത്തി​െൻറ നില മെച്ചപ്പെട്ടതായി ഭാര്യ പ്രേമലത അറിയിച്ചു. ഞായറാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. ശ്വാസംമുട്ടലിനും പനിക്കും കുറവുണ്ട്. ഹൃദയസംബന്ധമായ തകരാറുകളൊന്നുമില്ലെന്ന് പരിേശാധനയിൽ തെളിഞ്ഞു. വൃക്കയിലെ ക്രിയാറ്റി​െൻറ അളവ് കൂടുതലാണ്. കഴിഞ്ഞ ദിവസം െക.പി. കേശവമേനോൻ ഹാളിൽ ചടങ്ങിനെത്തിയപ്പോഴാണ് എം.ജി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.