കാട്​ വരളുന്നു, തീറ്റയും വെള്ളവും തേടി വന്യജീവികൾ നാട്ടിലേക്ക്

*ഉഗ്രവിഷമുള്ള പാമ്പുകളും ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് പതിവായി വൈത്തിരി: വേനൽ ശക്തമായതോടെ തീറ്റയും വെള്ളവും തേടി ആനയുൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് പതിവാകുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷ​െൻറ ഗ്രാമങ്ങളോട് ചേർന്ന വനാതിർത്തി ഭാഗങ്ങളിലാണ് ഉൾക്കാടുകളിലുള്ള ആന, മാൻ, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവക്കൊപ്പം രാജവെമ്പാലപോലും ജനവാസ മേഖലയിലേക്കിറങ്ങുന്നത്. വനാതിർത്തിയിൽ വനവിഭവങ്ങൾ കുറയുകയും കുടിവെള്ളം പോലും ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് ജനവാസ മേഖലയിലേക്ക് വന്യജീവികൾ കൂട്ടമായി എത്തുന്നത്. കടുത്ത വേനലിനെ തുടർന്ന് പശ്ചിമഘട്ട മലനിരകളിലെയും പ്രധാന ജൈവമണ്ഡലങ്ങളിലേയും പച്ചപ്പുകൾ ഉണങ്ങിയ നിലയിലാണ്. വനത്തിലെ നീർച്ചാലുകൾ, കുളങ്ങൾ, ചിറകൾ തുടങ്ങിയ ജല സ്രോത്സുകൾ വറ്റിവരളുകയും ചെയ്തതോടെ ചെറിയ ഉരഗങ്ങൾ ഉൾപ്പെടെ കൂട്ടത്തോടെ ചാവുന്നതും പതിവായിട്ടുണ്ട്. മേപ്പാടി, കൽപറ്റ, ചെതലയം എന്നീ റേഞ്ചുകൾപ്പെട്ട സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ വനമേഖല കടുത്ത കാട്ടുതീ ഭീഷണിയാണ് നേരിടുന്നത്. കാലാവസ്ഥ വ്യതിയാനവും വനനശീകരണവുമാണ് കാട് വരളാൻ പ്രധാന കാരണം. കഴിഞ്ഞ വർഷങ്ങളിലെ കാട്ടുതീ മൂലം അടിക്കാടുകളും കുറ്റിക്കാടുകളും ഇഞ്ചി ഇനത്തിൽപ്പെട്ട സസ്യങ്ങളും നശിച്ചത് വനത്തിലെ ചൂട് കൂടാൻ മറ്റൊരു കാരണമായി. മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ സഹായിക്കുന്ന ഇവ നശിച്ചതോടെ മണ്ണിലെ ഈർപ്പവും നഷ്ടപ്പെട്ടിരിക്കുകയാണ്. WEDWDL1 വേനൽ കനത്തതോടെ വരണ്ടുണങ്ങിയ വനമേഖല അമിത ബസ് ചാർജിൽ വലഞ്ഞ് അതിർത്തി ഗ്രാമവാസികൾ *ബത്തേരിയിൽനിന്നും മാങ്ങോട്ടേക്ക് ഒറ്റയടിക്ക് കൂടിയത് 8 രൂപ മാങ്ങോട്: കെ.എസ്.ആർ.ടി.സിയുടെ ചാർജ് വർധനവിൽ നട്ടം തിരിഞ്ഞ് തമിഴ്നാട് അതിർത്തി ഗ്രാമവാസികൾ. ചാർജ് ഇരട്ടിയിലേറെ വർധിപ്പിച്ചതാണ് ജനത്തിന് വൻ ബാധ്യതയായിട്ടുള്ളത്. ബത്തേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് 20ഓളം കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ട്. അതിർത്തി കടന്നാൽ ചാർജിൽ വലിയ ശതമാനം കൂടുന്നു. ബത്തേരിയിൽനിന്നും അതിർത്തി ഗ്രാമമായ മാങ്ങോേട്ടക്ക് 13 രൂപ ആയിരുന്നത് ഒറ്റയടിക്ക് ഇപ്പോൾ 21 ആയി. അയ്യൻകൊല്ലിക്ക് 18 എന്നത് 24 ആയി വർധിച്ചു. ചുള്ളിയോടു നിന്നും മാങ്ങോേട്ടക്ക് ഏഴ് എന്നത് 16 രൂപയായി. ചീരാൽ-വെള്ളച്ചാൽ-അയ്യൻകൊല്ലി, നമ്പ്യാരുന്ന് -അയ്യൻകൊല്ലി, ബത്തേരി-പാട്ടവയൽ എന്നീ റൂട്ടുകളിലൊക്കെ അതിർത്തി കടന്നാൽ കെ.എസ്.ആർ.ടി.സിയുടെ കൊള്ള ചാർജ് കൊടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുകയാണ്. പാട്ടവയൽ ഭാഗത്തെ യാത്രക്കാരിൽ നിന്നു മാത്രമാണ് അൽപം പ്രതിഷേധം ഉണ്ടായത്. കേരളത്തിൽ വന്ന് സമരം ചെയ്യാൻ അതിർത്തി ഗ്രാമങ്ങളിലെ തമിഴ് മലയാളികൾ ശ്രമിക്കില്ലെന്നതാണ് കെ.എസ്.ആർ.ടി.സി അധികൃതർ മുതലെടുക്കുന്നത്. തമിഴ്നാട്ടിൽ ചാർജ് വർധിപ്പിച്ചതോടനുബന്ധിച്ചാണ് തങ്ങളും ചാർജ് വർധിപ്പിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോ അധികാരികൾ പറഞ്ഞത്. എന്നാൽ, തമിഴ്നാട്ടിൽ നാമമാത്രമായ വർധനവാണ് ഉണ്ടായത്. മിനിമം ചാർജ് ഇപ്പോൾ അഞ്ച് രൂപയാണ്. തമിഴ്നാട്ടിലെ അയ്യൻകൊല്ലി, എരുമാട്, താളൂർ, പന്തല്ലൂർ, ഗൂഡല്ലൂർ, പാട്ടവയൽ ഭാഗങ്ങളിൽ നിന്നും ദിവസവും നൂറ് കണക്കിന് ആളുകളാണ് ബത്തേരി ടൗണുമായി ബന്ധപ്പെടുന്നത്. നല്ലൊരു ശതമാനവും ആശുപത്രി ആവശ്യങ്ങൾക്കാണ് അതിർത്തി കടക്കുന്നത്. അടിയന്തരമായി ചാർജ് വർധനവ് പുനഃപരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം പുരസ്കാരം ഏറ്റുവാങ്ങി മാനന്തവാടി: കനറ ബാങ്ക് സുൽത്താൻ ബത്തേരി ശാഖ മാനേജറും പുൽപള്ളി സ്വദേശിയുമായ ജെ. അനിൽ കുമാറിന് ഓച്ചിറ സുധാകരൻ സ്മാരക പുരസ്കാരം. മൈത്രി എജുക്കേഷൻ ആൻഡ് കൾചറൽ അസോസിയേഷൻ സ്ഥാപകനും സൃഷ്ടി മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്ന ഓച്ചിറ സുധാകര​െൻറ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥ രചന മത്സരത്തിലാണ് അനിൽ കുമാറിന് പുരസ്കാരം ലഭിച്ചത്. അനിൽ കുമാറി​െൻറ 'വായില്ലാക്കുന്നിലപ്പ​െൻറ നാക്ക്' എന്ന ചെറുകഥക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 10001 രൂപയും സർട്ടിഫിക്കറ്റും അനിൽ കുമാർ ഏറ്റുവാങ്ങി. WEDWDL2 ജെ. അനിൽ കുമാർ 'മരംമുറിക്കെതിരെ നിയമനടപടി സ്വീകരിക്കണം' അമ്പലവയൽ: പഞ്ചായത്തിലെ ചീങ്ങേരി എസ്റ്റേറ്റിലും അതിനോട് ചേർന്നുള്ള നാൽപത് ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിലും അനധികൃതമായി നടക്കുന്ന വൻതോതിലുള്ള മരംമുറിക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് കുമ്പളേരി എ.കെ.ജി സ്മാരക ഗ്രന്ഥാലയം എക്സിക്യൂട്ടിവ് കമ്മിറ്റി േയാഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് മുറിച്ചു മാറ്റിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലം വയനാട് നാശത്തി​െൻറ വക്കിലാണ്. ഈ സാഹചര്യത്തിൽ ഇത്തരം വൻമരങ്ങൾ കൂടി ഇല്ലാതായാൽ അത് ഏറെ ദോഷം ചെയ്യും. തോട്ടഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനു പുറമെ സർക്കാർ ഉടമസ്ഥതയിലെ ഭൂമിയിലുള്ള വൃക്ഷങ്ങൾ കൂടി മുറിച്ചുമാറ്റുന്ന ക്രിമിനലുകൾക്കെതിരെയും അതിന് കൂട്ടുനിൽക്കുന്ന വനം, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.കെ. രാജൻ അധ്യക്ഷത വഹിച്ചു. പി.യു. കുര്യാക്കോസ്, എ.സി. ബേബി, എൻ.കെ. ജോർജ്, ബിജോ പോൾ, എൻ.ആർ. സനൂപ് എന്നിവർ സംസാരിച്ചു. റിവൈവൽ-18 പൊഴുതന: കുറിച്യാർമല ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ഇംഗ്ലീഷ് ഭാഷക്കായുള്ള പ്രത്യേക പരിശീലന പദ്ധതിയായ റിവൈവൽ-18 പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി എ.എഫ്.ആർ.സി കൽപറ്റയുടെ സാങ്കേതിക സഹായത്തോടെയും മേൽമുറി വനസംരക്ഷണ സമിതിയുടെ സാമ്പത്തിക സഹായത്തോടെയുമാണ് നടപ്പാക്കുന്നത്. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. ശശി പദ്ധതി വിശദീകരിച്ചു. ജയിംസ് മങ്കുത്തേൽ, എം. ജോർജ്, ടി.കെ. ഷാനവാസ്, കെ.ടി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ട്രെയ്നർമാരായ അനിൽ ഇമേജ്, ലൈല സൈൻ എന്നിവർ ക്ലാസെടുത്തു. WEDWDL5 റിവൈവൽ-18 പദ്ധതിയുടെ ഉദ്ഘാടനം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.