കോഴിക്കോടി​െൻറ ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

കോഴിക്കോട്: ഏഴുനാൾ നഗരത്തിന് കാഴ്ചയുടെ വസന്തം സമ്മാനിച്ച് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് (ആർ.ഐ.എഫ്.എഫ്.കെ) വ്യാഴാഴ്ച തിരശ്ശീല താഴും. കൈരളി, ശ്രീ എന്നീ തിയറ്ററുകളിലായി 47 സിനിമകളും മൂന്ന് ഡോക്യുമ​െൻററികളുമാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഓരോ ദിവസവും ഗൗരവമേറിയ വിഷയങ്ങളിൽ ഓപൺ ഫോറവും വിവിധ സിനിമകളുടെ അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയുമുണ്ടായിരുന്നു. മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ ചലച്ചിത്ര പ്രദർശനമായിരുന്നു മേളയുടെ ആകർഷണങ്ങളിലൊന്ന്. മലയാള സിനിമയുടെ ബ്ലാക് ആൻഡ് വൈറ്റ് ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന, പ്രമുഖ നിശ്ചല ഛായാഗ്രാഹകൻ പി. ഡേവിഡി​െൻറ ഫോട്ടോപ്രദർശനവും ചലച്ചിത്രമേളയെ സമ്പന്നമാക്കി. 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ വാജിബ്, പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളായ ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്, മർലിന ദി മർഡറർ ഇൻ ഫോർ ആക്ട്സ്, ഇൻ സിറിയ, ദി യങ് കാൾമാർക്സ്, 14 ജൂലൈ, അറോറ ബൊറേലിയസ് തുടങ്ങിയ ചിത്രങ്ങളും ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കപ്പെട്ട ഡോക്യുമ​െൻററികളായ മാർച്ച്, മാർച്ച്, മാർച്ച്, ദി അൺബെയറബ്ൾ ബിയിങ് ഓഫ് ലൈറ്റ്നസ് എന്നിവയും പ്രദർശിപ്പിച്ചു. ആറാംദിനം ഷേഡ് എന്ന ഹിന്ദി ചിത്രത്തി​െൻറ സംവിധായകൻ നിഖിൽ അല്ലൂഗ് പ്രേക്ഷകരുമായി സംവദിച്ചു. കശ്മീരിൽനിന്ന് മുംബൈയിലെത്തുന്ന ഒരു കുടുംബത്തി​െൻറ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയമോ ദേശസ്നേഹമോ ദേശദ്രോഹമോ ഒന്നുമല്ല ത​െൻറ ചിത്രം പറയുന്നതെന്നും മാനവികതയിലൂന്നിയാണ് ചിത്രമെടുത്തതെന്നും സംവിധായകൻ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ചിത്രമെടുത്തതെന്നും നിഖിൽ കൂട്ടിച്ചേർത്തു. നവമാധ്യമകാലത്തെ ചലച്ചിത്ര നിരൂപണം എന്ന വിഷയത്തിൽ നടന്ന ഓപൺ ഫോറത്തിൽ അൻവർ അബ്ദുല്ല, അപർണ പ്രശാന്തി, ശൈലൻ, കെ.ജെ സിജു, ടി.വി. സുനീത എന്നിവർ സംസാരിച്ചു. ***ചലച്ചിത്രമേളയിൽ ഇന്ന് കൈരളി തിയറ്റർ ദി വേൾഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്സിസ്റ്റ് -യു.എസ് -9.45, വില്ല ഡ്വല്ലേഴ്സ് -ഇറാൻ -12.15, വൈറ്റ് ബ്രിഡ്ജ് -ഇറാൻ -3.15, മിസ്റ്റർ നോ പ്രോബ്ലം -ചൈന -7.15 ശ്രീ തിയറ്റർ തമ്പ് -മലയാളം -9.30, സൊനാറ്റ -ഇന്ത്യ -12.00, സ്വരൂപം -മലയാളം -കെ.ആർ. മോഹനൻ, വൈഷ്ണവീ -ശ്രീലങ്ക -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.