വ്യാജ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ പണപ്പിരിവ്: ഒരാൾകൂടി അറസ്​റ്റിൽ

കമ്പളക്കാട്: വ്യാജ ചാരിറ്റബിൾ സൊസൈറ്റിയുടെ രസീത് നൽകി ജനങ്ങളിൽനിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഒരാളെക്കൂടി കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയൽ ചോയിയത്ത് വീട്ടിൽ സി.എച്ച്. സലീം (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 18 വ്യാജ രസീത് ബുക്കുകളും 1500 രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് അറുപുറത്ത് അബ്ദുൽ ജബ്ബാറി (48)നെ കഴിഞ്ഞ ഒമ്പതിന് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പളക്കാട് ചിത്രമൂലയിൽ കനവ് ചാരിറ്റബിൾ സൊെസെറ്റി കാഞ്ഞാവെളി മാനന്തവാടി എന്ന വിലാസത്തിലുള്ള 50 രൂപയുടെയും, 20 രൂപയുടെയും രസീതുകൾ നൽകി പണപ്പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലാവുന്നത്. അന്വേഷണത്തിൽ മാനന്തവാടിയിൽ കനവ് എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി ഇല്ലെന്ന് വ്യക്തമായി. റിമാൻഡിലായ അബ്ദുൽ ജബ്ബാറിനെ ചോദ്യം ചെയ്തപ്പോഴാണ് സലീമി​െൻറ പങ്ക് വ്യക്തമായത്. എസ്.ഐ ഹരിലാൽ ജി.നായർ, എ.എസ്.ഐ എസ്. അനിൽ, എസ്.പി.ഒ കെ.എൻ. സുനിൽകുമാർ എന്നിവർ ചേർന്നാണ് ബുധനാഴ്ച പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും സംഭവത്തിൽ കൂടുതൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് കമ്പളക്കാട് പൊലീസ് പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു. WEDWDL21 സി.എച്ച്. സലീം പരാതി പരിഹാര അദാലത്ത് കൽപറ്റ: ജനമൈത്രി പൊലീസ് കൽപറ്റയും ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ ജില്ല ബ്രാഞ്ചും സംയുക്തമായി മുണ്ടേരി എസ്.സി-എസ്.ടി പൊയിൽ കോളനിയിൽ മെഗാ പരാതി പരിഹാര അദാലത്ത് നടത്തി. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോ. നൗഷാദ് കാൻസർ ബോധവത്കരണ ക്ലാെസടുത്തു. സി.ഐ ജേക്കബ്, എസ്.ഐ മുഹമ്മദ്, ഡോ. നിഷ ലിബിൻ എന്നിവർ സംസാരിച്ചു. MUST REPEAT WEDWDL19 മെഗാ പരാതി പരിഹാര അദാലത്ത് ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------------------------------- add photo WEDWDL20 വള്ളിയൂർക്കാവ് വാളെഴുന്നള്ളത്ത് പള്ളിയറയിൽ നിന്നും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.