രാത്രിയാത്ര നിരോധനം: സർക്കാരിെൻറ നിലപാട് മാറ്റത്തിൽ പ്രതിഷേധം

*നിരോധനസമയം ദീർഘിപ്പിക്കണമെന്ന് വനംവകുപ്പ് കൽപറ്റ: രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സുപ്രീംകോടതിയിൽ നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ കേരളത്തി​െൻറ താൽപര്യം അട്ടിമറിക്കുന്ന രീതിയിൽ സംസ്ഥാനത്തി​െൻറ പ്രതിനിധികൾ നിർദേശം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. രാത്രിയാത്ര നിരോധനത്തി​െൻറ പരിഹാരം തലശ്ശേരി-മൈസൂരു റെയിൽപാതയാണെന്നും, മേൽപാലവും തുരങ്കപാതയും പ്രായോഗികമല്ലെന്നും നിരോധനം വൈകീട്ട് ആറു മണി മുതൽ തുടങ്ങണമെന്നും സർക്കാർ പ്രതിനിധികൾ നിർദേശിച്ച വിവരം പുറത്തുവന്നതോടെയാണ് പ്രതിഷേധം കനത്തത്. നിലവിൽ രാത്രി ഒമ്പതുമണി മുതൽ പുലർച്ചെ ആറുമണിവരെയാണ് ബന്ദിപ്പൂരിലൂടെ യാത്ര നിരോധനമുള്ളത്. ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതിക്ക് മുന്നിൽ മുൻ നിലപാടുകളിൽനിന്ന് കടകവിരുദ്ധമായ വാദങ്ങൾ കേരളത്തിലെ പ്രതിനിധികൾ കഴിഞ്ഞദിവസം ബന്ദിപ്പൂരിൽനടന്ന യോഗത്തിൽ ഉന്നയിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആറുമണി മുതൽ ഗതാഗതം തടയാമെന്ന നിർദേശം വനംവകുപ്പ് മുന്നോട്ടുവെച്ചപ്പോൾ മൈസൂരു-തലശ്ശേരി റെയിൽപാതയാണ് പ്രതിവിധിയെന്നാണ് സമിതിയിലെ കേരളത്തിലെ പ്രതിനിധിയായ ഗതാഗത സെക്രട്ടറി അറിയിച്ചത്. യോഗത്തി​െൻറ മിനുട്സ് പുറത്തായതോടെയാണ് സർക്കാറി​െൻറ നിലപാട് മാറ്റം വ്യക്തമായത്. ഭരണകക്ഷിയിലെ നേതാക്കൾ കണ്ണൂർ ലോബിക്ക് കീഴടങ്ങിയെന്ന് എം.എൽ.എ സർക്കാർ നിലപാടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രതിഷേധിച്ചു. സർക്കാർ പ്രതിനിധികളുടെ നിർദേശത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അടിയന്തരമായി കണ്ടെത്തണം. മേൽപാലങ്ങളും, ജൈവപാലങ്ങളും നിർമിച്ച് രാത്രിയാത്ര നിരോധനത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം എല്ലാ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും തത്ത്വത്തിൽ അംഗീകരിച്ച് സംസ്ഥാന സർക്കാറിന് സമർപ്പിച്ചതായിരുന്നു. നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചവർ തന്നെയാണ് രാത്രിയാത്ര നിരോധനകേസും അട്ടിമറിക്കാൻ ശ്രമിക്കുന്നത്. വയനാടി​െൻറ അവകാശങ്ങളെ അട്ടിമറിച്ച് തലശ്ശേരിയിൽ വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നത് വയനാടൻ ജനതയോടുളള വെല്ലുവിളിയാണ്. ഭരണകക്ഷിയിലെ കണ്ണൂർ ലോബിയുടെ ധാർഷ്ഠ്യത്തിന് മുമ്പിൽ വയനാട്ടിലെ ഭരണകക്ഷിയിലെ നേതാക്കൾ പരിപൂർണമായി കീഴടങ്ങിയിരിക്കുകയാണ്. കണ്ണൂർ ലോബിയെ തൃപ്തിപ്പെടുത്താനായി രാത്രിയാത്ര നിരോധന കേസ് അട്ടിമറിക്കാനുളള ഗൂഢാലോചനയിൽ ഭരണ കക്ഷിയിലെ വയനാട്ടിലെ നേതൃത്വവും പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മാർച്ച്് ആറിന് നടന്ന ഔദ്യോഗിക യോഗത്തിൽ കേരള സർക്കാർ പ്രതിനിധികൾ സർക്കാറി​െൻറ തീരുമാനം സുപ്രീകോടതി കമ്മിറ്റിയുടെ മുമ്പിൽ രേഖപ്പെടുത്തിയതിന് ശേഷം മാർച്ച് ഏഴിന് വയനാട്ടിലെ ഭരണകക്ഷി നേതാക്കൾ അനൗദ്യോഗികമായി കമ്മിറ്റി അംഗങ്ങളെ കണ്ട് നിവേദനം നൽകുകയും വാർത്തസമ്മേളനം നടത്തുകയും ചെയ്തത് ജനങ്ങളെ കബളിപ്പിക്കാനുളള തട്ടിപ്പായിരുന്നു. രാത്രികാലയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് സെക്രട്ടറി ജ്യോതിലാലും, ഫോറസ്റ്റ് ഡിപ്പാർട്മ​െൻറും നൽകിയ റിപ്പോർട്ട് അടിയന്തരമായി പിൻവലിച്ച് പുതിയ റിപ്പോർട്ടിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിയമസഭയിൽ അവതരണാനുമതി ലഭിക്കുന്നതിന് സ്പീക്കർക്ക് കത്ത് നൽകി. സംസ്ഥാന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും. അട്ടിമറിയെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. തലശ്ശേരി-മൈസൂരു പാതക്കായി വയനാട്ടുകാരെ സി.പി.എം ഒറ്റുകൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് പഠിക്കുന്ന സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുന്നിൽ രാത്രിയാത്ര നിരോധനം കാരണമുള്ള പ്രശ്നങ്ങൾ മറികടക്കാൻ തലശ്ശേരി-മൈസൂരു റെയിൽപാതയാണെന്നും വൈകുന്നേരം ആറ് മണി മുതൽ പുലർച്ചെ ആറ് മണിവരെ ഗതാഗതം തടയാമെന്ന കേരള വനം വകുപ്പ് നിർദേശവും സി.പി.എം കണ്ണൂർ ലോബിക്ക് വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. തലശ്ശേരി-മൈസൂരു റെയിൽപാതക്കായ് വയനാടൻ ജനതയെ സി.പി.എം ഒറ്റുകൊടുക്കുകയാണ്. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ആർ. പ്രജിത്ത് അധ്യക്ഷത വഹിച്ചു, ഷമീർ പഴേരി, യൂനസ് അലി, ഷിജു ഈശ്വരം കുടിയിൽ, കെ. അനുരാജ്, ഉണ്ണികൃഷ്ണൻ, സുലൈമാൻ അരിപ്പറമ്പിൽ, പ്രജിത രവി, ബി. ഉണ്ണികൃഷ്ണൻ, ശിഹാബ് പള്ളിക്കണ്ടി, പ്രമോദ് കരുവള്ളിക്കുന്ന്, ബേസിൽ ഷാജു എന്നിവർ സംസാരിച്ചു. ------------------------------------------------------------------------- ഫുട്ബാൾ മേളക്ക് ഗ്രൗണ്ട് നൽകിയില്ല: പ്രതിഷേധവുമായി ജനകീയ കമ്മിറ്റി രംഗത്ത് *ഗ്രൗണ്ട് വിട്ടുകൊടുക്കാത്തതിനെതിരെ നവമാധ്യമങ്ങളിലും കാമ്പയിൻ അമ്പലവയൽ: ഫുട്ബാൾ മേളക്ക് സ്കൂൾ ഗ്രൗണ്ട് വിട്ടുനൽകാത്തതിനെതിരെ പ്രതിഷേധവുമായി ജനകീയ കമ്മിറ്റി രംഗത്ത്. അഖിലേന്ത്യ ഫുട്ബാൾ മേളകൾക്ക് നിരവധി തവണ വേദിയായ അമ്പലവയൽ ഗവ. സ്കൂൾ ഗ്രൗണ്ട് ഇത്തവണ മത്സരത്തിന് അധികൃതർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഫുട്ബാൾ പ്രേമികളും നാട്ടുകാരും പ്രതിഷേധത്തിനൊരുങ്ങുന്നത്. അമ്പലവയൽ ഫുട്ബാൾ ക്ലബ് കഴിഞ്ഞ നാല് വർഷമായി മേള സംഘടിപ്പിക്കുന്നുണ്ടെങ്കിലും ആദ്യ തവണ മാത്രമാണ് സുതാര്യമായ രീതിയിൽ ക്ലബിന് ഗ്രൗണ്ട് അനുവദിച്ചതെന്നും പിന്നീടുള്ള മൂന്ന് സീസണുകളിലും സ്കൂൾ അധികൃതരുടെ എതിർപ്പിനെ തുടർന്ന് കോടതി വിധി സമ്പാദിച്ചാണ് മേള സംഘടിപ്പിക്കാറുള്ളതെന്നും ക്ലബ് അധികൃതർ പറയുന്നു. പൊതു കളിസ്ഥലങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കലാകായിക മത്സരങ്ങൾക്ക് സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കാമെന്ന സർക്കാർ ഉത്തരവ് അട്ടിമറിച്ചാണ് സ്കൂൾ അധികൃതർ ക്ലബിന് ഫുട്ബാൾ മേള ഗ്രൗണ്ടിൽ നടത്താൻ അനുവദിക്കാത്തതെന്നും ഇവർ പറഞ്ഞു. പുഷ്പഫലപ്രദർശന മേളയായ പൂ പൊലിക്ക് പാർക്കിങ് നടത്താൻ അനുമതി നൽകിയ അധികൃതർ ഫുട്ബാൾ മേളക്ക് അനുമതി നൽകാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഇത്തവണയും കോടതി വിധി സമ്പാദിക്കാൻ കഴിയുമെങ്കിലും അതിനു വരുന്ന സാമ്പത്തിക കാലതാമസമൊഴിവാക്കുന്നതിനായി മേള തൊട്ടടുത്ത സർക്കാർ വിദ്യാലയമായ തോമാട്ടുചാൽ സ്കൂളിൽ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ക്ലബ് ഭാരവാഹികൾ. എന്നാൽ, അമ്പലവയൽ സ്കൂളിൽ തന്നെ മേള നടത്തണമെന്നും ആവശ്യപ്പെട്ട് ഫുട്ബാൾ പ്രേമികളായ കാണികളും പ്രദേശവാസികളും വ്യാപാരികളും ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കൊഴികെ സ്കൂൾ ഗ്രൗണ്ട് വിട്ടുകൊടുക്കാൻ പാടില്ലെന്ന് ഡി.ഡി ഓഫിസിൽ നിന്നും സർക്കുലർ വന്നിട്ടുണ്ടെന്നും അത് മറികടന്ന് തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും പുഷ്പഫലപ്രദർശന മേളയോടനുബന്ധിച്ച് ഗ്രൗണ്ടിൽ പാർക്കിങ് അനുവദിച്ചത് കുറഞ്ഞ സമയത്തേക്കാണെന്നും പ്രധാനാധ്യാപിക അനിത ഭായി വ്യക്തമാക്കി. ടൗണിലെ രണ്ടു ക്ലബുകൾ തമ്മിലുള്ള പിടിവലിയാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി കോടതി വിധി നേടി മേള നടത്തേണ്ടിവന്നതെന്നും അവർ പറഞ്ഞു. WEDWDL14 സേവ് അമ്പലവയൽ ഗ്രൗണ്ട് പ്രതിഷേധ കൂട്ടായ്മയുടെ നവമാധ്യമ കാമ്പയിനിൽനിന്ന് ഫുട്ബാൾ മേള അമ്പലവയലിൽ നടത്തണം -ജനകീയ കൂട്ടായ്മ അമ്പലവയൽ: സ്കൂൾ ഗ്രൗണ്ട് ഫുട്ബാൾ മേളക്ക് വിട്ടു നൽകാത്തതിനെതിരെ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രണ്ട് ക്ലബുകൾ തമ്മിൽ മുൻകാലങ്ങളിലുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അമ്പലവയൽ എഫ്.സി ക്ലബിന് അഞ്ചാമത് അഖിലേന്ത്യ ഫുട്ബാൾ മേള നടത്തുന്നതിന് ഗ്രൗണ്ട് അനുവദിക്കാത്തത് ഫുട്ബാൾ പ്രേമികളോട്ചെയ്യുന്ന ക്രൂരതയാണെന്നും നിലവിൽ ഇരു ക്ലബുകളും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ജനകീയ കമ്മിറ്റിയിൽ ഇരു ക്ലബുകളുടെയും ഭാരവാഹികളടക്കം അഞ്ചാമത് മേളയും അമ്പലവയൽ ഗ്രൗണ്ടിൽ തന്നെ നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. ജനകീയ കൂട്ടായ്മ സ്കൂൾ അധികൃതരെ കണ്ട് ഈ ആവശ്യമുന്നയിക്കാൻ തീരുമാനിച്ചു. ഒ.വി. വർഗീസ്, സന്തോഷ് എക്സൽ, കെ. സാജിത്ത്, എം. സുബൈർ, കുന്നത്ത് റഹീം, എൻ.കെ. റഷീദ്, പ്രദീപ് എടക്കൽ എന്നിവര്‍ സംസാരിച്ചു. WEDWDL15 പ്രതിഷേധ കൂട്ടായ്മയിൽ ഒ.വി. വർഗീസ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.