മഴയിൽ വീട് തകർന്ന് യുവതിക്ക് പരിക്ക്

വാണിമേൽ: കനത്ത മഴയിൽ മേൽക്കൂര തകർന്നുവീണ് വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്ക് പരിക്ക്. വാണിമേൽ പച്ചപ്പാലം കോളിപ്പാറ നെല്ലിയുള്ളപറമ്പത്ത് ലതികയുടെ മകൾ ലിജിനക്കാണ് (24) പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഓടുമേഞ്ഞ ഒറ്റനില വീടാണ് മഴയിൽ തകർന്നുവീണത്. വീട്ടിനകത്ത് കുടുങ്ങിയവരുടെ കരച്ചിൽ കേട്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. മുറിയിൽ പിഞ്ചുകുഞ്ഞിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ലിജിനക്ക് തലക്ക് സാരമായി പരിക്കേറ്റു. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ലിജിനക്ക് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചതിനിടെ ദേഹമാസകലം മുറിവേറ്റിട്ടു. ലിജിനയുടെ അമ്മ ലതികയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിർധന കുടുംബത്തി​െൻറ ആകെ സമ്പാദ്യമാണ് മഴയിൽ തകർന്നത്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.