കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്തുകമ്പനി അന്യാധീനപ്പെടുത്താൻ പലരും ശ്രമിച്ചെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോംട്രസ്റ്റ് സമരത്തിന് നേതൃത്വംനൽകിയ ഇ.സി. സതീശന് മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയിസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലടക്കം സ്വാധീനം ചെലുത്താൻ കഴിയുന്നവർ ഉണ്ടായിരുന്നതിനാലാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാൻ വൈകിയത്. അണുവിട വ്യതിചലിക്കാതെ ലക്ഷ്യത്തിൽനിന്ന് മാറാതെ നിന്നതുകൊണ്ടാണ് കോംട്രസ്റ്റ് സമരം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എതിർക്കാൻവന്നവരെ അകറ്റിനിർത്തി സമരം നടത്തുകയെന്നത് വലിയ കാര്യമാണ്. സമരത്തിന് ഇത്രയുംകാലം സതീശൻ നേതൃത്വം നൽകിയത് അവിസ്മരണീയമാണെന്നും കാനം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ശശിധരൻ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, കെ.ജി. പങ്കജാക്ഷൻ, അനീഷ് മേനോൻ, പ്രഷോഭ്ദാസ്, സി. മുബഷിർ, അജിത്, കെ.ബി. ഹനീഫ, ടി.കെ. ഷീജ തുടങ്ങിയവർ സംസാരിച്ചു. ഇ.സി.സതീശൻ മറുപടിപ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.