സോളിഡാരിറ്റി സർവിസ് ഗ്രൂപ് രൂപവത്​കരണവും പരിശീലന ക്ലാസും

കോഴിക്കോട്‌: സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ മൂന്ന് സർവിസ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു. കോഴിക്കോട്, മുക്കം, വടകര എന്നീ ഗ്രൂപ്പുകളാണ് രൂപവത്കരിച്ചത്. കോഴിക്കോട് ഗ്രൂപ് ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നു ഹംസയും മുക്കം ഗ്രൂപ് ജില്ല സെക്രട്ടറി റഊഫ് കാരമൂലയും വടകര ഗ്രൂപ് ജില്ല സെക്രട്ടറി മുത്തലിബ് പൈങ്ങോട്ടായിയും ഉദ്ഘാടനം ചെയ്തു. മൂന്നിടങ്ങളിലായി നടന്ന പരിപാടികളിൽ ശരീഫ് കുറ്റിക്കാട്ടൂർ, ഇല്യാസ് പറമ്പിൽ, ഫായിസ് ചെറുവറ്റ, എസ്. ഖമറുദ്ദീൻ‌, റഫീഖ് മുക്കം, കെ.ടി. മുഹ്സിൻ, നസീഫ് തിരുവമ്പാടി, ഫഹീം കൊടിയത്തൂർ, ജസീൽ പേരാമ്പ്ര, ഒ.കെ. ഫൈറൂസ്, സാജിദ് എന്നിവർ സംസാരിച്ചു. തുടർന്ന് ഫയർ ആൻഡ് സേഫ്ടി ഇനത്തിൽ വളൻറിയർമാർക്ക് പരിശീലനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.