ചേളന്നൂരിൽ മത്സ്യകൃഷിക്ക്​ കുളമൊരുങ്ങുന്നു

ചേളന്നൂർ: ഗ്രാമ പഞ്ചായത്തി​െൻറയും മത്സ്യകർഷക വികസന ഏജൻസിയുടെയും സഹായത്താൽ അമ്പലത്തുകുളങ്ങരയിൽ മത്സ്യകൃഷി ആരംഭിക്കുന്നു. തൈക്കണ്ടിയിൽ സുകുമാരൻ നായരുടെ കൊടവയൽ നിലത്താണ് ഇതിനായി കുളം നിർമിക്കുന്നത്. 20 മീറ്റർ വീതിയിലും നീളത്തിലുമായി നിർമിക്കുന്ന കുളം ഫിഷറീസ് വകുപ്പി​െൻറ മാർഗനിർദേശത്തോടെയാണ്. 12ാം വാർഡിൽ ഉൾപ്പെട്ട പ്രദേശത്തെ നിർമാണം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വാർഡ് അംഗങ്ങളായ എം.പി. ഹമീദ്, വി. ജിതേന്ദ്രനാഥ് എന്നിവരാണ് പദ്ധതി നിർദേശം മുന്നോട്ടുവെച്ചത്. ബോധവത്കരണ ക്ലാസ് ചേളന്നൂർ: ചേളന്നൂർ എൻ.സി.ഡി വിഭാഗവും സുകൃതം ജനശ്രീ സംഘവും സംയുക്തമായി ജീവിത ശൈലി രോഗി നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഷാനി എടക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വി. വിപീഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫിസർ ഡോ. ഷാനി മൊയ്തു ബോധവത്കരണ ക്ലാസ് എടുത്തു. ഫാസിയ, ദിവ്യ, ഹേമമാലിനി, വി. അഖിലേഷ്, പി. സുമീഷ്, എ.ടി. വാസുദേവൻ, എൻ.കെ. ധന്യ, വി.പി. സത്യൻ, പി.ടി. ഷിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.