ചലച്ചിത്രമേളകളിൽ പെൺസാന്നിധ്യം കുറവോ?

കോഴിക്കോട്: ചലച്ചിത്രമേളകളിൽ പെൺസാന്നിധ്യങ്ങൾ കുറവെന്നും ഈ കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ലെന്നും ഓപൺ ഫോറം അഭിപ്രായപ്പെട്ടു. പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായാണ് 'ചലച്ചിത്രമേളയും സ്ത്രീകളും' വിഷയത്തിൽ ഓപൺ ഫോറം നടത്തിയത്. അന്വേഷി വനിത കൂട്ടായ്മയുടെ പേരിൽ സ്ത്രീകളുടെ ചലച്ചിത്രമേള 2002ൽ നടത്തിയപ്പോൾ സാമ്പത്തികമായും മറ്റും കനത്ത നഷ്ടമായിരുന്നു നേരിട്ടത്. എന്നാൽ, അന്വേഷിയെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടമായിരുന്നുവെന്ന് കെ. അജിത പറഞ്ഞു. സ്ത്രീകളെയും ചലച്ചിത്രമേളകളെയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ ചലച്ചിത്ര അക്കാദമിക്കു കഴിയേണ്ടതുണ്ടെന്ന് ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു. സിനിമ കാണാൻ പല സ്ത്രീകളും വരുന്നുണ്ടെങ്കിലും സിനിമയെക്കുറിച്ച് നമ്മുടെ വീടുകളിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മേളകളിൽ സ്ത്രീകൾ ഇല്ലാതിരിക്കുന്നതുപോലും പലരും ശ്രദ്ധിക്കുന്നില്ലെന്ന് മോഡറേറ്റർ ദീദി ദാമോദരൻ പറഞ്ഞു. മാറ്റിനിർത്തപ്പെടുന്നത് അറിയാത്തതാണ് വിഷമകരമെന്നും ദീദി കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധ സിനിമകളെ എതിർക്കാനും സ്ത്രീപക്ഷ സിനിമകളെ പിന്തുണക്കാനും യുവതലമുറ തയാറാവുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണെന്ന് ഡോ. കെ.ടി. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോ. ജാനകി, ഗാർഗി ഹരിതകം, സേതുലക്ഷ്മി എന്നിവരും സംസാരിച്ചു. മീറ്റ് ദി ഡയറക്ടറിൽ മറാത്തി സിനിമയായ 'ദി അൺറൈപ് ലെമണി'​െൻറ സംവിധായകൻ സഞ്ജീബ് േദ, അഭിനേതാക്കളായ മന്ദാകിനി ഗോസാമി, സുബ്രദ് ദത്ത, 'മറവി' എന്ന ചിത്രത്തി​െൻറ സംവിധായകരായ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, 'ഏദൻ' എന്ന സിനിമയുടെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്നു കാണാം ഇൻ സിറിയ കോഴിക്കോട്: ലോകത്തി​െൻറ കവിളിൽ ചുടുനീർത്തുള്ളിയായി നീറിക്കൊണ്ടിരിക്കുന്ന സിറിയയുടെ വർത്തമാനങ്ങൾ പങ്കുവെക്കുന്ന ചിത്രമാണ് ഇൻ സിറിയ. പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിൽ നാലാം ദിനത്തിലെ ആകർഷണമാണ് അറബിയിൽ നിർമിച്ച ഈ ചിത്രം. വെടിയൊച്ചകളുടെയും ബോംബേറുകളുടെയും നടുക്കുന്ന ശബ്ദങ്ങളുടെ ഇട‍യിൽ ഓരോ നിമിഷവും ജീവിച്ചുതീർക്കുന്ന ആളുകളെയാണ് സിനിമ വരച്ചിടുന്നത്. ഉപരോധത്തിലും കലാപങ്ങളിലും കുടുങ്ങിയ ഡമസ്കസിൽ മൂന്നു മക്കളുടെ മാതാവായ ഊം യസാൻ ത​െൻറ ഫ്ലാറ്റിൽ ബന്ധുക്കൾക്കും അയൽക്കാർക്കും സുരക്ഷിത താവളമൊരുക്കി അവരെ പുറത്തെ യുദ്ധത്തി​െൻറ കെടുതിയിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുകയാണ്. ബോംബുകൾ കെട്ടിടത്തി​െൻറ സുരക്ഷക്ക് ഭീഷണിയാവുമ്പോഴും അതിക്രമിച്ചെത്തിയ കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർച്ച ചെയ്യുമ്പോഴും അതിജീവനത്തിനുള്ള കരുത്തുറ്റ പോരാട്ടം നടത്തുന്ന ഒരു കൂട്ടമാളുകളുടെ ജീവിതമാണ് ഇൻ സിറിയ. യുദ്ധത്തിനെതിരെ സ്ത്രീകൾ പ്രതിരോധം തീർക്കുന്നതെങ്ങനെയെന്നും ഒരുനാൾ സമാധാനം വരുമെന്ന പ്രതീക്ഷയും ചിത്രം പങ്കുവെക്കുന്നു. ഫിലിപ് വാൻ ല്യൂ സംവിധാനം ചെയ്ത ചിത്രം രാവിലെ 9.45ന് കൈരളി തിയറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകൻ കെ.ജി. ജോർജി​െൻറ ജീവിതവും സിനിമയും അവതരിപ്പിക്കുന്ന 'എയ്റ്റ് ആൻഡ് ഹാഫ് ഇൻറർ കട്ട്സ്' എന്ന ചിത്രവും സലിം കുമാർ സംവിധാനവും പ്രധാനവേഷവും ചെയ്ത ഏറെ പ്രേക്ഷകപ്രീതി നേ‍ടിയ 'കറുത്ത ജൂതനും' തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നുണ്ട്. ****ചലച്ചിത്ര മേളയിൽ ഇന്ന് കൈരളി തിയറ്റർ ഇൻ സിറിയ (അറബ്)-9.45, വൈറ്റ് ഔട്ട്, ബ്ലാക്ക് ഇൻ (ബ്രസീൽ)-12.15, മാർലിന ദി മർഡറർ ഇൻ ഫോർ ആക്ട്സ് (ഇന്തോനേഷ്യ)-3.15, ലവ്ലെസ്(റഷ്യ)-7.15 ശ്രീ തിയറ്റർ എയ്റ്റ് ആൻഡ് ഹാഫ് ഇൻറർകട്ട്സ് (മലയാളം)-9.30, ഹാർട്ട് ഓഫ് എ ഡോഗ് (മലയാളം)-12.00, മാർച്ച് മാർച്ച് മാർച്ച്, ദി അൺബെയറബ്ൾ ബീയിങ് ഓഫ് ലൈറ്റ്നസ് (ഇന്ത്യൻ-ഡോക്യുമ​െൻററി)-3.00, ന്യൂട്ടൺ (ഇന്ത്യൻ)-7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.