വൈദ്യുതി മുടങ്ങും

അമ്പലവയൽ: തിങ്കളാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ കുമ്പളേരി, ആറാട്ടുപാറ, ആയിരംകൊല്ലി, എടക്കൽ, അമ്പലവയല്‍ ടൗൺ എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. നാടി​െൻറ നൊമ്പരമായി റഫീഖി​െൻറ വിയോഗം മുട്ടിൽ: അകാലത്തിൽ മരണത്തിനു കീഴടങ്ങിയ റഫീഖിന് ജന്മനാട് കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച വൈകീട്ട് മരത്തിൽനിന്ന് വീണ് മരിച്ച പരിയാരം കൊളപ്പറ്റ റഫീഖി​െൻറ (40) വിയോഗമാണ് നാടി​െൻറ നൊമ്പരമായത്. പനമരം കീഞ്ഞുകടവിലെ ഭാര്യവീട്ടിൽ വെച്ച് പപ്പായ പറിക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ റഫീഖിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞതു മുതൽ നൂറുകണക്കിനാളുകളാണ് പരിയാരംമുക്കിലെ വസതിയിലെത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും ഏറെ സൗഹൃദത്തിൽ പെരുമാറിയിരുന്ന റഫീഖിന് സമൂഹത്തി​െൻറ ഭിന്നതുറകളിലുള്ളവരുമായി അടുപ്പമുണ്ടായിരുന്നു. നാട്ടിലെ പൊതുപരിപാടികളിൽ സജീവ സാന്നിധ്യമായ റഫീഖ് ജമാഅത്തെ ഇസ്ലാമി പരിയാരം യൂനിറ്റ് മെംബർ, വെൽഫെയർ പാർട്ടി മുട്ടിൽ പഞ്ചായത്ത് ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. 12 വയസ്സിൽ താഴെയുള്ള മൂന്നു മക്കളുടെ പിതാവായ റഫീഖ് പുതിയ വീടി​െൻറ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ദാരുണമായി മരിച്ചത്. ഇൻക്വസ്റ്റ് കഴിഞ്ഞ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് മയ്യിത്ത് വീട്ടിലെത്തിച്ചത്. തുടർന്ന് പരിയാരം ദാറുസ്സമാൻ മദ്റസ ഹാളിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം കാണാൻ വൻ ജനാവലിയാണെത്തിയത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ, കൽപറ്റ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. ഹമീദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. മൂന്നരയോടെ മയ്യിത്ത് പരിയാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.