പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ജില്ലയിൽ തുടക്കം

മാനന്തവാടി: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ നടത്തുന്ന പോളിയോ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജില്ലതല ഉദ്ഘാടനം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി നിർവഹിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. പി. ജയേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകൻ ഡോ. അമൽ ഫെറ്റൽ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ശോഭാരാജൻ, ജില്ല ആർ.സി.എച്ച് ഒാഫിസർ ഡോ. ചന്ദ്രമോഹനൻ, ജില്ല മാസ് മീഡിയ ഒാഫിസർ കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സന്തോഷ്, ഡോ. കെ.എസ്. അജയൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ജാഫർ, ജില്ല മലേറിയ ഒാഫിസർ രാഘവൻ, സി.സി. ബാലൻ എന്നിവർ സംബന്ധിച്ചു. ജില്ലയിൽ ആകെ 959 ബൂത്തുകളിലായി 48,368 കുട്ടികൾക്ക് ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. തുള്ളിമരുന്ന് സ്വീകരിക്കാത്ത കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിെട്ടത്തി തുള്ളിമരുന്ന് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.