പരിപാടികൾ ഇന്ന്

വടകര െഗസ്റ്റ് ഹൗസ് പരിസരം: ജെ.ടി റോഡ് മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉപവാസം, ഉദ്ഘാടനം സി.ആർ. നീലകണ്ഠൻ -6.00 വടകര ടൗൺ ഹാൾ: നഗരസഭയിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ- രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 11, 14, 23, 24, 25, 28, 29, 33 വാർഡുകൾ -10.00 വടകര പുതിയാപ്പ് കമ്യൂണിറ്റി ഹാൾ: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ- 10, 12, 13, 15, 16, 17, 18, 19, 20, 21, 22 വാർഡുകൾ -10.00 വടകര അടക്കാത്തെരു കൊപ്രഭവൻ: ലോക ഉപഭോക്തൃ ദിനാചരണത്തി​െൻറ ഭാഗമായി ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി ബോധവത്കരണം -10.30 കടമേരി കാരേ പുതിയോട്ടിൽ ക്ഷേത്രം: തിറയുത്സവം, കളരിപ്പയറ്റ് -6.00 സൗജന്യ ന്യൂറോളജി ക്യാമ്പ് വടകര: പി.ആർ നമ്പ്യാർ ലൈസിയം ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്ലോബൽ മെഡിക്കൽ സൊല്യൂഷൻസ് ന്യൂറോളജി വിഭാഗത്തി​െൻറ സഹകരണത്തോടെ സൗജന്യ ന്യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എൻ.പി. അനിൽകുമാർ, ഡോ. അജിത്കുമാർ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഗമം വടകര: മുട്ടുങ്ങൽ എൽ.പി സ്കൂളി​െൻറ 125ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവവിദ്യാർഥി സംഗമം കണ്ണൂർ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് മെംബർ വി. ഷൈജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രസന്നകുമാരി, ഷില്ലി രാമചന്ദ്രൻ, പ്രജീഷ് ചെറുവമ്പ്ര എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഘടന രൂപവത്കരിച്ചു. തുടർന്ന് പൂർവവിദ്യാർഥികൾ ഒരുക്കിയ സംഗീതവിരുന്ന് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.