നികുതിവെട്ടിച്ച് കടത്താന്‍ ശ്രമം: കാട്ടിക്കുളത്ത് ലോറിയും കുരുമുളകും പിടികൂടി

*3.20 ലക്ഷംരൂപ പിഴ ഈടാക്കി കുരുമുളക് വിട്ടുനല്‍കി മാനന്തവാടി: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ലോറിയിൽ നികുതിയടക്കാതെ കുരുമുളക് കടത്തുന്നതിനിടെ അധികൃതർ പിടികൂടി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുരുമുളകും വാഹനവും പിടികൂടിയത്. രഹസ്യ വിവരത്തെതുടർന്നാണ് ഞായറാഴ്ച കാട്ടിക്കുളത്ത് പരിശോധന നടത്തിയത്. കർണാടക രജിസ്ട്രേഷൻ നമ്പറാണ് വാഹനത്തിൽ ഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യത്യസ്തമായി കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ വാഹനവും കുരുമുളകും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാണിജ്യനികുതി വിഭാഗത്തെ വിവരമറിയിക്കുകയും ലോറി തിരുനെല്ലി പൊലീസിന് കൈമാറുകയും ചെയ്തു. 3.20 ലക്ഷംരൂപ പിഴ ഈടാക്കി കുരുമുളക് വിട്ടുനല്‍കി. വ്യാജ നമ്പറുപയോഗിച്ച് വാഹനമോടിച്ചതിന് കേസെടുത്ത് ലോറി കോടതിയില്‍ ഹാജരാക്കി. ഒരു വാഹന നമ്പറില്‍ ചരക്കുസേവന നികുതിയടച്ച് വ്യാജ നമ്പര്‍പ്ലേറ്റുകൾ ഉപയോഗിച്ച് വിവിധ വഴികളിലൂടെ നികുതിവെട്ടിച്ച് കുരുമുളക് കടത്തുകയാണെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.