'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ നടപടി പിൻവലിക്കണം'

കൽപറ്റ: സംസ്ഥാനത്ത് മികവുറ്റ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ഒേട്ടറെ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ നടപടിക്ക് മുതിരുന്ന സാഹചര്യത്തിൽ 14ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് നടയിൽ പ്രതിഷേധ ധർണ നടത്തുമെന്നും ഇവർ പറഞ്ഞു. ഉന്നത പഠനനിലവാരവും സൗകര്യങ്ങളും കെട്ടിടവും ഭൂമിയും അധ്യാപകരും ഉള്ള സ്ഥാപനങ്ങൾ കേന്ദ്ര സർക്കാറിൽ മുഴുവൻ രേഖകളും സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്ന അവസരത്തിൽ വിദ്യാഭ്യാസ നയത്തി​െൻറ പേരുപറഞ്ഞ് ഒരു കാരണവുമില്ലാതെ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് പ്രതിഷേധാർഹമാണ്. ന്യൂനപക്ഷ വിരുദ്ധമായ സമീപനമാണ് ഇക്കാര്യത്തിൽ സർക്കാറി​െൻറ ഭാഗത്തുനിന്നുള്ളത്. സർക്കാർ ഓഫിസുകളിൽനിന്ന് സ്കൂളുകളിലേക്ക് അയച്ച കത്തുകൾ സ്കൂളുകളിൽ ലഭിക്കുന്നതിനുമുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ദുരൂഹമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. 14ന് നടത്തുന്ന സെക്രേട്ടറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ റഷീദ് കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാൽ, എം.സി. മുഹമ്മദ്, പി.ടി. അഷ്റഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജേതാക്കളെ ആദരിച്ചു കൽപറ്റ: ജില്ല നെറ്റ്ബാൾ അസോസിയേഷ​െൻറ നേതൃത്വത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവുതെളിയിച്ച താരങ്ങളെ ആദരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. എം.സി.എഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം. മുഹമ്മദ്, സലീം കടവൻ, എൻ.സി. സാജിദ്, ഷഫീഖ് ഹസൻ, സുബൈർ ഏലംകുളം, എസ്. സന്തോഷ് കുമാർ, എൻ.എസ്. ദീപ്തി എന്നിവർ സംസാരിച്ചു. നെറ്റ്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ശോഭ നന്ദി പറഞ്ഞു. SATWDL1 ജില്ല നെറ്റ്ബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ദേശീയ, സംസ്ഥാന തലത്തിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു നൽകുന്നു പ്രതിേരാധ സദസ്സ് കൽപറ്റ: ദലിതർക്കും ആദിവാസികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ലോക ജനശക്തി പാർട്ടി എസ്.സി-എസ്.ടി സെൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പുൽപള്ളിയിലെ ആയിരത്തിലധികം വരുന്ന ആദിവാസികൾക്ക് ശ്മശാനം വേണമെന്ന ആവശ്യം കേന്ദ്ര ആദിവാസി മന്ത്രിക്ക് സമർപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. പ്രതിരോധ സദസ്സ് ലീഗൽ സെൽ കേരള കമ്മിറ്റി സംസ്ഥാന പ്രസിഡൻറ് ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. അയ്യൂബ് പാലച്ചാൽ അധ്യക്ഷത വഹിച്ചു. താഹിറ ബീഗം സ്വാഗതം പറഞ്ഞു. ടി. വാസു യോഗവിശദീകരണം നടത്തി. എസ്.സി-എസ്.ടി കേരള കമ്മിറ്റി ചെയർപേഴ്സൻ രാജമ്മ സദാനന്ദൻ രാഷ്ട്രീയ വിശദീകരണവും സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ബിജു മേലാറ്റൂർ മുഖ്യ പ്രഭാഷണവും നടത്തി. അബ്ദുൽ മജീദ്, ഡോ. ഹരിപ്രഭ, ഇബ്രാഹിം മലപ്പുറം, പി. കൃഷ്ണകുമാർ, കുഞ്ഞിപ്പ വൈലങ്ങൂർ, സതീഷ് വയനാട്, നിഷ മോഹനൻ എന്നിവർ സംസാരിച്ചു. SATWDL2 ലോക് ജനശക്തി പാർട്ടി എസ്.സി-എസ്.ടി കേരള സ്റ്റേറ്റ് കമ്മിറ്റി കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സ് സംസ്ഥാന പ്രസിഡൻറ് കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.