വട്ടോളി ഗവ. യു.പി സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി

കക്കട്ടിൽ: കുട്ടികളിൽ വ്യക്തിത്വ വികാസവും സഹവർത്തിത്വവും സ്വാശ്രയ ശീലവും നേടുക എന്ന ലക്ഷ്യത്തോടെ വട്ടോളി ഗവ. യു.പി സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി. സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്നവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിണ്ടിലേഷ്, രാധിക ചിറയിൽ, കെ.കെ. മോഹനൻ, കെ.പി. പ്രകാശൻ, പി. കുഞ്ഞമ്മദ്, കെ.സി. രാജീവൻ, വൃന്ദ, സാരംഗ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.സി. കൃഷ്ണൻ സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് അഫ്രീൻ നന്ദിയും പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് കെ. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ മധുരം ഗായതി സംഗീത പരിപാടി നടന്നു. ഇതോടനുബന്ധിച്ച് വിവിധ തരത്തിലുള്ള സംഗീത ഉപകരണങ്ങൾ പരിചയപ്പെടുത്തി. കഥാകൃത്ത് മധു കടത്തനാടി​െൻറ ആഭിമുഖ്യത്തിൽ സർഗാത്മകതയുടെ ബാലപാഠങ്ങൾ പരിചയപ്പെടുത്തി. ഡോ. സജിത്തി​െൻറ മോട്ടിവേഷൻ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ന്യൂ മാത്സിൽ വിജയിയായ പി.വി. വേദക്കുള്ള ഉപഹാരം പരിപാടിയിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.