എൽ.ഇ.ഡി ബൾബ് നിർമാണ ശിൽപശാല

ആയഞ്ചേരി: ഉൗർജ സംരക്ഷണ സന്ദേശമുയർത്തി ചീക്കിലോട് യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമാണ ശിൽപശാല. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറയും ചീക്കിലോട് യു.പി സ്കൂൾ ശാസ്ത്ര ക്ലബി​െൻറയും നേതൃത്വത്തിലാണ് ശിൽപശാല നടന്നത്. നൂറോളം കുട്ടികൾ ശിൽപശാലയിൽ പങ്കെടുക്കുകയും ബൾബ് നിർമിക്കുകയും ചെയ്തു. വീടുകളിലെയും അടുത്തുള്ള സ്ഥാപനങ്ങളിലെയും സാധാരണ ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനുള്ള ബോധവത്കരണ യജ്ഞത്തി​െൻറ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. എൽ.ഇ.ഡി ബൾബ് സ്ഥാപിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി ഉപഭോഗത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്നറിയാൻ വീടുകൾ കേന്ദ്രീകരിച്ച് സർവേ നടത്താൻ തീരുമാനിച്ചു. കെ.എസ്.ഇ.ബി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അസീസ് ആവോലം ഉദ്ഘാടനം ചെയ്തു. വി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു, ഇ. രാജീവൻ, കെ.സി. ബാബു, ടി. ശശീന്ദ്രൻ, ഇ. ലീന, സി.കെ. ഷജീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.