പെട്രോൾ പമ്പ് ജീവനക്കാരിയെ മർദിച്ചെന്ന്​

പേരാമ്പ്ര: പെട്രോൾ പമ്പ് ജീവനക്കാരിയെ ജോലിക്കിടെ ജീപ്പ് ഡ്രൈവർ മർദിച്ചതായി പരാതി. നടുവണ്ണൂർ റോഡിലെ പുതിയ പെട്രോൾ പമ്പിലെ ജീവനക്കാരി ആവള കുട്ടോത്ത് വായനക്കണ്ടി മീത്തൽ ലീനക്കാണ് (43) തലക്ക് അടിയേറ്റത്. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എണ്ണ നിലത്ത് കളഞ്ഞെന്നാരോപിച്ചാണ് മർദിച്ചതത്രെ. പേരാമ്പ്ര പൊലീസെത്തി ഡ്രൈവറെയും ജീപ്പും കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.