റോഡി​േലക്ക്​ തണൽമരം മുറിഞ്ഞുവീണു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള റോഡിൽ തണൽമരം മുറിഞ്ഞുവീണ് ഗതാഗതം മുടങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പേരാമ്പ്രയിൽനിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ലീഡിങ് ഫയർമാൻ വി.കെ. ബാബു, ഫയർമാന്മാരായ പ്രവീൺ കുമാർ, അനൂപ്, സുന്ദർ ദാസ്, ഡ്രൈവർ സി.എം. ഷിജു എന്നിവർ നേതൃത്വം നൽകി. ചെങ്ങോടുമല ക്വാറിക്കെതിരെ ബി.ജെ.പി ധർണ നാളെ കൂട്ടാലിട: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി 37, 39 ബൂത്ത് കമ്മിറ്റികൾ പ്രത്യക്ഷ സമരത്തിലേക്ക്. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച കൂട്ടാലിടയിൽ സായാഹ്ന ധർണ നടത്തും. പഞ്ചായത്ത് ജില്ല ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ് ക്വാറി പ്രവർത്തനം ആരംഭിക്കാൻ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പി.സി. പ്രദീപ് അധ്യക്ഷത വഹിച്ചു. എൽ.പി. ദിലീഷ് കുമാർ, വി.എ. രാജേഷ്, ഒ. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.