നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്; പശ്ചാത്തല മേഖലക്ക് ഊന്നല്‍

നടുവണ്ണൂര്‍: പശ്ചാത്തല മേഖലയില്‍ 2.5 കോടിയുടെ വികസനം ലക്ഷ്യമാക്കി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് പി. അച്യുതൻ അവതരിപ്പിച്ചു. 20.32 കോടി രൂപ വരവും 19.11 കോടി രൂപ ചെലവും 1.20 കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃതവും സംസ്ഥാന ബജറ്റ് വിഹിതം, എം.പി, എം.എൽ.എ എന്നിവരുടെ ഫണ്ടുകളും സമാഹരിച്ചാണ് തുക കണ്ടെത്തുന്നത്. ബഡ്സ് സ്കൂളിന് 30 ലക്ഷം രൂപയും, തണല്‍ -മുതിര്‍ന്ന പൗരന്മാര്‍ക്ക് റിക്രിയേഷന്‍ സ​െൻറർ നിർമാണത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. ലൈഫ് സമ്പൂർണ പാര്‍പ്പിട പദ്ധതിക്കായി 57 ലക്ഷം രൂപ വകയിരുത്തി. ജൈവ പച്ചക്കറി വ്യാപനം, ഇടവിള കൃഷി, സമൃദ്ധി-തരിശ് രഹിത പഞ്ചായത്ത്, ആട് ഗ്രാമം, മുട്ടഗ്രാമം, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സ​െൻറീവ് തുടങ്ങിയ പദ്ധതികളിലൂടെ പഞ്ചായത്തി​െൻറ ഉൽപാദന മേഖലയില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ട് 60 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിദ്യാർഥികള്‍ക്ക് ഫര്‍ണിച്ചര്‍, ലാപ്ടോപ്, സൈക്കിള്‍, സ്കോളര്‍ഷിപ്, പട്ടികജാതി മുതിർന്ന പൗരന്മാര്‍ക്ക് കട്ടില്‍, കോളനികളില്‍ സൗരോർജ വിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളിലൂടെ പട്ടികജാതി വിഭാഗത്തി​െൻറ സര്‍വതോന്മുഖമായ വികസനം ലക്ഷ്യമിട്ട് 74.72 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി 3.75 ലക്ഷം രൂപയും, അങ്കണവാടി പൂരക പോഷകാഹാരം 23 ലക്ഷം, അങ്കണവാടി അറ്റകുറ്റപ്പണി നിർമാണം എന്നിവക്ക് 24 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. ബജറ്റ് യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ടി.വി. സുധാകരന്‍, ലത നള്ളിയില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണദാസ്, സി.കെ. ബാലകൃഷ്ണന്‍, പി. കുമാരന്‍, പി.പി. പ്രദീപന്‍, വി.കെ. സജിത, അഷറഫ് മങ്ങര എന്നിവരും നിർവഹണ ഉദ്യോഗസ്ഥന്മാരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.