ത്രിപുരയിൽ അക്രമം: ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം

ബാലുശ്ശേരി: ത്രിപുരയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർക്കും ഒ ാഫിസുകൾക്കും നേരെ നടക്കുന്ന വ്യാപകമായ അക്രമത്തിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. വി.എം. കുട്ടികൃഷ്ണൻ, ഇസ്മായിൽ കുറുെമ്പായിൽ, പി. സുധാകരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.എൻ. അശോകൻ, അമ്പാടി ബാബുരാജ്, സി. പ്രഭ, കെ. ചന്ദ്രൻ നായർ, എം.കെ. മണി, ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. മഞ്ഞപ്പാലം ജങ്ഷൻ അപകട മേഖലയാകുന്നു ബാലുശ്ശേരി: ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ മഞ്ഞപ്പാലം ജങ്ഷനിൽ അപകടങ്ങൾ പെരുകുന്നു. മഞ്ഞപ്പാലം കഴിഞ്ഞയുടനെയുള്ള ജങ്ഷനിൽ ഇരുഭാഗത്തുനിന്നുള്ള റോഡിൽനിന്നും അമിത വേഗതയിൽ മെയിൻ റോഡിലേക്ക് കയറുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപെടുന്നത്. ഇൗ ഭാഗങ്ങളിൽ റോഡിൽ ഹമ്പുകളും സ്ഥാപിച്ചിട്ടില്ല. ഏതാനും മാസങ്ങൾക്കുമുമ്പ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബസുമായി ഇടിച്ച് ഭർത്താവ് മരിച്ചിരുന്നു. വാകയാട് റോഡിൽനിന്നും വേഗതയോടെ മെയിൻ റോഡിലേക്ക് കയറിയതായിരുന്നു അപകട കാരണം. ജങ്ഷനിൽ രാഷ്ട്രീയ പാർട്ടികളുടെയും ക്ഷേത്ര ഉത്സവാഘോഷങ്ങളുടെയും ബോർഡുകൾ സ്ഥാപിക്കുന്നതും റോഡിൽനിന്നുള്ള കാഴ്ച കുറക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന സർവകക്ഷി യോഗത്തിൽ പാർട്ടി ബോർഡുകളും മറ്റു തോരണങ്ങളും നീക്കംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇൗ ഭാഗത്ത് വേഗത കുറക്കാനാവശ്യമായ നടപടികൾ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാറക്കടവ് പാലം അപകടഭീഷണിയിൽ പാലേരി: സംസ്ഥാനപാതയിൽ പാലേരി പാറക്കടവ് പള്ളിക്ക് സമീപമുള്ള പാലം അപകടഭീഷണിയിൽ. കൈവരികളും സംരക്ഷണഭിത്തിയും വാഹനങ്ങൾ തട്ടിയും മുട്ടിയും തകർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. ഇടതുഭാഗത്ത് ഭിത്തി തകർന്ന് വലിയ വിടവ് രൂപംകൊണ്ട നിലയിലാണ്. ഏത് നിമിഷവും യാത്രക്കാർ വീഴാൻ സാധ്യതയുണ്ട്. വീതികുറഞ്ഞതും പഴക്കംചെന്നതുമായ പാലമായതിനാൽ വാഹനങ്ങൾ വന്നാൽ കാൽനടക്കാർക്ക് മാറി നിൽക്കാൻപോലും സ്ഥലമില്ലാത്ത നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.