ദാസന്‍ പെരുമണ്ണക്ക് കേരള മാപ്പിള സാഹിത്യവേദി അവാര്‍ഡ്

നന്തിബസാർ: ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് എന്നിവരുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ചരിത്രങ്ങളും ശേഖരിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്ത പേരാമ്പ്ര സ്വദേശി ദാസന്‍ പെരുമണ്ണക്ക് അവാര്‍ഡ് നല്‍കി. മലബാര്‍ മാപ്പിളകല സാഹിത്യവേദിയാണ് പുനത്തില്‍ കുഞ്ഞബ്ദുല്ല സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമർപ്പിച്ചു. കോട്ടക്കല്‍ അബ്ദുറഹിമാന്‍, സൂപ്പി തിരുവള്ളൂര്‍, അഷ്റഫ് കോട്ടക്കല്‍, ബഷീര്‍ മേലടി, കാരാളത്ത് പോക്കര്‍ ഹാജി, റസാഖ് മണിയൂര്‍, മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഡോക്യുമ​െൻററി സംവിധായകനും പ്രാസംഗികനും എഴുത്തുകാരനുമായ ദാസന് നെഹ്റു യുവകേന്ദ്ര, കലാക്ഷേത്ര പേരാമ്പ്ര, റോട്ടറി ക്ലബ് ഇൻറർനാഷനല്‍ എന്നിവയുടെ അവാര്‍ഡുകൾക്കും മുമ്പ് അര്‍ഹനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.