കൊടുവള്ളിയില്‍ ​െപാലീസ് രാജ് അവസാനിപ്പിക്കണം ^യു.ഡി.എഫ്

കൊടുവള്ളിയില്‍ െപാലീസ് രാജ് അവസാനിപ്പിക്കണം -യു.ഡി.എഫ് കൊടുവള്ളിയില്‍ െപാലീസ് രാജ് അവസാനിപ്പിക്കണം -യു.ഡി.എഫ് കൊടുവള്ളി: തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ വിറളി പൂണ്ട എല്‍.ഡി.എഫ് ഭരണ സ്വാധീനം ഉപയോഗിച്ച് നിരപരാധികളായ യു.ഡി.എഫ് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും അര്‍ധരാത്രി വീടുകളില്‍ കയറി സ്ത്രീകെളയും കുട്ടികെളയും ഭീഷണിപ്പെടുത്തി യുവാക്കളെ പിടികൂടി ജയിലിലടച്ച് പൊലീസ് രാജ് നടപ്പാക്കുകയാണെന്നും യു.ഡി.എഫ് നഗരസഭ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിലെക്ക് മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ കടന്നുകയറുകയും പ്രകടനം അലങ്കോലപ്പെടുത്തുകയും പ്രവര്‍ത്തകരെ ൈകേയറ്റം ചെയ്യുകയും ചെയ്ത എല്‍.ഡി.എഫ്പ്രവര്‍ത്തകനെതിരെ കേസെടുക്കുന്നതിന് പകരം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പ്രതിഷേധാര്‍ഹമാണ്. ഇടത് എം.എല്‍.എമാരുടെയും നേതാക്കളുെടയും സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് യു.ഡി.എഫ്പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. അക്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കൊടുവള്ളി ടൗണില്‍ പ്രസ്തുത അക്രമം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വിദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ചെയർമാൻ പി.സി. അഹമ്മദ് ഹാജി, കൺവീനർ സി.പി. അബ്ദുല്‍ റസാഖ്, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, വി.കെ. അബ്ദുഹാജി, എ.പി. മജീദ്, പി. സിയ്യാലി ഹാജി, കെ. ശിവദാസന്‍, എടക്കണ്ടി നാസര്‍, പി.ആര്‍. മഹേഷ്, കെ.കെ.എ. കാദര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.