'കേരളം വയോജന സൗഹൃദ സംസ്ഥാനമാക്കണം'

ഉള്ള്യേരി: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും വയോജനങ്ങളുടെ ആരോഗ്യ സാമൂഹിക പരിരക്ഷ ഉറപ്പാക്കണമെന്നും കേരള സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 60 കഴിഞ്ഞ അര്‍ഹരായവര്‍ക്ക് 3000 രൂപ പെന്‍ഷന്‍ അനുവദിക്കുക, സൗജന്യ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. എം.കെ. സത്യപാലന്‍, എന്‍. അഹമ്മദ് ഹാജി എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി പൂതേരി ദാമോദരന്‍, ഇ.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. സത്യപാലനും, ജില്ല കൗണ്‍സില്‍ യോഗം ടി. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ കെ.വി. ബാലക്കുറുപ്പ്, പി. ഹേമപാലന്‍, മണ്ടോടി രാജന്‍, എ.പി. വാസുദേവന്‍, രാജേന്ദ്രന്‍ കുളങ്ങര, റഹീം ഇടത്തില്‍, കെ.പി. സുരേന്ദ്രനാഥ്‌, തിക്കോടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വി. ബാലക്കുറുപ്പ് (പ്രസി), മണ്ടോടി രാജൻ (സെക്ര), വി.കെ. രാജൻ (ട്രഷ)‍. പ്രതിഷ്ഠദിന മഹോത്സവം എകരൂല്‍: കരുമല തീർഥക്കുഴിച്ചാലില്‍ ഭഗവതി ക്ഷേത്രം പ്രതിഷ്ഠദിന മഹോത്സവം മാര്‍ച്ച് 13ന് വിവിധ പരിപാടികളോടെ നടക്കും. ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, പ്രസാദ ഊട്ട്, ഗുളികൻകലശം, ഗുരുതി എന്നിവയും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.