ഇന്ന്​ വനിത ദിനം

വിരമിച്ചിട്ടും വിശ്രമമില്ലാതെ നാരായണി ടീച്ചർ നന്മണ്ട: വർഷങ്ങൾക്കു മുമ്പ് നാരായണി ടീച്ചറെ പാർട്ടി ഏൽപിച്ച ദൗത്യം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു. അങ്ങനെ 2000-05 കാലഘട്ടത്തിൽ മത്സരിച്ച് വിജയിച്ചു. ജനസേവനത്തി​െൻറ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയെങ്കിലും വീട്ടിൽ വെറുതെയിരിക്കാൻ മനസ്സനുവദിച്ചില്ല. നന്മണ്ട പിലാച്ചേരി അപ്പുസാമിയുടെ ഭാര്യ പുന്നശ്ശേരി എ.യു.പി സ്കൂൾ റിട്ട. ടീച്ചർ നാരായണിയാണ് (71) ഇന്നും സേവനത്തി​െൻറ പാതയിൽ കർമനിരതയാകുന്നത്. പാർട്ടി പ്രവർത്തകരിൽനിന്നുമാണ് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ചീക്കിലോെട്ട പെയിൻ ആൻഡ് പാലിയേറ്റീവ് സ​െൻററിനെക്കുറിച്ചറിയുന്നത്. ത​െൻറ അഭിലാഷം ടീച്ചർ ഭാരവാഹികളുമായി പങ്കുവെക്കുകയും 'ഹോം കെയർ' പ്രവർത്തനത്തിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. സ്വയം സന്നദ്ധയായ ടീച്ചറെ എക്സിക്യൂട്ടിവ് വളൻറിയറാക്കി. ആതുരസേവന രംഗത്തുള്ള വളൻറിയർമാരുടെ കൂടെ വീടുകൾ കയറിയിറങ്ങി കിടപ്പുരോഗികളെ പരിപാലിക്കാൻ തുടങ്ങി. സ്കൂളിൽ ജോലിചെയ്യുന്ന കാലത്ത് ഒാണം, ക്രിസ്മസ് വേനലവധിയൊക്കെ കിട്ടുമായിരുന്നെങ്കിലും ഇന്ന് നാരായണി ടീച്ചറുടെ കലണ്ടറിൽ അവധിയുടെ ചുവപ്പ് അക്കങ്ങളില്ല. കിടപ്പുരോഗികളുടെ സുഖ-ദുഃഖങ്ങളിൽ ഇഴുകിച്ചേരുന്ന ഇവർ അവരുടെ രോഗം മാറി ദീർഘായുസ്സ് കിട്ടണമെന്ന പ്രാർഥനയിലാണ്. സ്ത്രീ ശാക്തീകരണത്തി​െൻറ മുൻപന്തിയിലും ടീച്ചറുണ്ട്. വിദ്യാർഥികളുമായി സല്ലപിച്ചുകഴിഞ്ഞിരുന്ന കാലഘട്ടത്തിലെ മധുരം തന്നെയാണ് കിടപ്പുരോഗികളും ഭിന്നശേഷിക്കാരുമായി കഴിയുേമ്പാഴും കിട്ടുന്നതെന്നും നാരായണി ടീച്ചർ പറയുന്നു. ജീവിതാവസാനം വരെ പരിചരണ രംഗത്ത് തുടരണമെന്ന് തന്നെയാണ് ആഗ്രഹം. സമൂഹത്തിൽ ഇത്തരം പ്രവർത്തനങ്ങളുടെ ചാലകശക്തിയായി പ്രവർത്തിക്കുകയെന്നത് തന്നെയാണ് ഭാഗ്യമെന്നും ഇവർ കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.