വി.കെ. വിനോദിന് സ്വീകരണം

വി.കെ. വിനോദിന് സ്വീകരണം കൊടിയത്തൂർ: നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള തദ്ദേശ സ്വയം ഭരണവകുപ്പി‍​െൻറ പുരസ്കാരം നേടിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിന് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് സ്വീകരണം നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു. എം. കുഞ്ഞിപ്പ, കരീം കൊടിയത്തൂര്‍, ഗിരീഷ് കാരക്കുറ്റി, പി. ഷിനോ, നാസര്‍ കൊളായി, വി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ് സ്വാഗതവും, സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.