നടപ്പാത^ജലസേചന പദ്ധതി ഉദ്​ഘാടനം

നടപ്പാത-ജലസേചന പദ്ധതി ഉദ്ഘാടനം കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ പെരുവക്കാല കോളനി നടപ്പാത മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽനിന്ന് ഏഴു ലക്ഷം, നഗരസഭ ഫണ്ടിൽനിന്നുള്ള നാലുലക്ഷം എന്നിവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. തുന്നത്തുതാഴ മിനി കനാൽ നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് കനാൽ നിർമിച്ചത്. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.കെ. രമേശൻ, വി.ടി. സുരേന്ദ്രൻ, വായനാരി രാമകൃഷ്ണൻ, തഹസിൽദാർ പി. പ്രേമൻ, ഷൈജ ശ്രീലകം, കെ. ബാലകൃഷ്ണൻ, പദ്മനാഭൻ കമ്മട്ടേരി, പി.കെ. ഗംഗാധരൻ, കെ.കെ. ഭാസ്കരൻ, ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കൊയിലാണ്ടി ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രം: കൊടിയേറ്റം പുലർച്ച -4.00, ദീപാരാധന വൈകു-6.30, വാളകം കൂടൽ -7.30, കരിമരുന്ന് പ്രയോഗം -8.00 സ്വാഗതസംഘം ഓഫിസ് തുറന്നു എകരൂല്‍: ഏപ്രില്‍ 22ന് നടക്കുന്ന ഉണ്ണികുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് സമ്മേളനത്തി​െൻറ സ്വാഗതസംഘം ഒാഫിസ് എകരൂലില്‍ ജില്ല സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. സി.പി. കരീം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം നജീബ് കാന്തപുരം, കെ. ഉസ്മാന്‍, സി.കെ. ബദറുദ്ദീന്‍ ഹാജി, വാഴയില്‍ ലത്തീഫ്, അഷ്‌റഫ്‌ മൂത്തേടം, കെ.കെ. സൈനുദ്ദീന്‍, വാഴയില്‍ ഇബ്രാഹിം ഹാജി, ആര്‍.കെ. ഇബ്രാഹിം, പി.എച്ച്. ഷമീര്‍, ടി.എം. ബഷീര്‍, കെ. അബ്ദുറഹിമാന്‍, കെ. അഹമദ്കുട്ടി, ജസീൽ ഇയ്യാട്, നിസാം, അനസ്, മിസ്‌ഹബ്, പി.പി. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.