പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്​കൂളിന് ഒന്നര കോടി രൂപ അനുവദിച്ചു

ഈങ്ങാപ്പുഴ: . രണ്ട് സ്ഥലങ്ങളിലായി സ്ഥിതിചെയ്യുന്ന ഹയർ സെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനുമാണ് ഫണ്ട് അനുവദിച്ചത്. സ്കൂൾ അറ്റകുറ്റപ്പണികൾക്ക് അറുപത്തിനാല് ലക്ഷം രൂപ ഹൈസ്കൂൾ വിഭാഗത്തിനും ജോർജ് എം. തോമസ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിന് ഹയർ സെക്കൻഡറി വിഭാഗത്തിന് മുപ്പത്തി അഞ്ച് ലക്ഷവും അനുവദിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് അറുപത്തിനാല് ലക്ഷം അനുവദിച്ചതിന് പിന്നാലെ കുഴൽകിണർ കുഴിക്കുന്നതിന് അര ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ െസാസൈറ്റിയാണ് പ്രവൃത്തി ടെൻഡർ എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.